ETV Bharat / state

കൊവിഡ് കേസുകള്‍ ഉയരുന്നു; കെയര്‍ ഹോമുകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

author img

By

Published : Apr 20, 2023, 3:21 PM IST

സംസ്ഥാനത്തെ കെയര്‍ ഹോമുകള്‍ ഗൗരവത്തോടെ സാഹചര്യത്തെ സമീപിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്

health department  health minister  veena george  care homes  covid case  government hospitals in kerala  covid in kerala  latest news today  കൊവിഡ് കേസുകള്‍ ഉയരുന്നു  കൊവിഡ്  കെയര്‍ ഹോമുകള്‍ക്ക് ജാഗ്രത നിര്‍ദേശം  ആരോഗ്യവകുപ്പ്  കെയര്‍ ഹോമുകള്‍  കേരളത്തിലെ ആകെ കൊവിഡ്  ഇന്ത്യയിലെ ആകെ കൊവിഡ്  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കൊവിഡ് കേസുകള്‍ ഉയരുന്നു; കെയര്‍ ഹോമുകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കെയര്‍ ഹോമുകള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ കെയര്‍ ഹോമുകള്‍ ഗൗരവത്തോടെ സാഹചര്യത്തെ സമീപിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കെയര്‍ ഹോമിലെ അന്തേവാസികളില്‍ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ ഹോമിലുള്ള മുഴുവന്‍ ആളുകളെയും പരിശോധിക്കണം.

കൊവിഡ് ഗുരുതരമാകുന്നു: പ്രായമായവര്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കും കൊവിഡ് ഗുരുതരമാകാമെന്ന സാധ്യത കണക്കിലെടുത്താണ് ഈ നിര്‍ദേശം. സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണം ദിവസങ്ങളായി രണ്ടായിരത്തിന് മുകളിലാണ്.

രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ 2484 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൊവിഡ് കേസുകള്‍ കൂടുതല്‍.

അഡ്‌മിഷന്‍ കേസുകള്‍ ചെറുതായി കൂടുന്നുണ്ടെങ്കിലും ആകെ രോഗികളില്‍ 0.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയു കിടക്കകളും വേണ്ടി വന്നിട്ടുള്ളത്. ആക്‌ടീവ് കേസുകളുടെ എണ്ണം 20,000 കടന്നു. ഇന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് സ്ഥിതി വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്‍റെയും ജില്ല കലക്‌ടര്‍മാരുടെയും യോഗം ചേര്‍ന്നിരുന്നു.

സ്വകാര്യ ആശുപത്രികളിലും ചികിത്സ സജ്ജമാക്കണം: സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികള്‍ക്ക് പ്രത്യേകമായി കിടക്കകള്‍ മാറ്റിവയ്ക്കാന്‍ നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം ഉറപ്പു വരുത്താന്‍ യോഗത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. ചില സ്വകാര്യ ആശുപത്രികള്‍ ചികിത്സയിലുള്ളവര്‍ക്ക് കൊവിഡ് ബാധിക്കുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പറഞ്ഞു വിടുന്നുവെന്ന പരാതിയുണ്ട്.

ജില്ല കലക്‌ടര്‍മാര്‍ സ്വകാര്യ ആശുപത്രികളുടെ യോഗം വിളിച്ചുചേര്‍ത്ത് ഇത് അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളും സര്‍ജ് പ്ലാന്‍ തയ്യാറാക്കിയാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ആശുപത്രികളില്‍ കൊവിഡും നോണ്‍ കൊവിഡും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനാണ് നിര്‍ദേശം.

എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാനും യോഗം നിര്‍ദേശം നല്‍കി. നിലവിലെ കൊവിഡ് വകഭേദത്തിന് വ്യാപനശേഷി വളരെ കൂടുതലായതിനാല്‍ പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കിടപ്പ് രോഗികളുള്ള വീട്ടിലുള്ളവര്‍ പുറത്ത് പോയി വരുമ്പോഴും പ്രത്യേകം ശ്രദ്ധവേണം.

മാസ്‌ക് മുഖ്യം: പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ മാസ്‌ക് ധരിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ എന്‍ 95 മാസ്‌ക് ധരിക്കണം. ആശുപത്രിയില്‍ പോകുന്നവര്‍ കൃത്യമായി മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസങ്ങളിലായി രണ്ടായിരത്തിന് മുകളിലാണ് കൊവിഡ് രോഗികളുടെ എണ്ണം. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പത്തിനടുത്താണ് സംസ്ഥാനത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.

രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന് ടിപിആറാണിത്. രാജ്യത്താകെ 10,000ല്‍പരം കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ 2000ത്തില്‍ പരം കേസുകളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.