തിരുവനന്തപുരം: അവധിയിലുള്ള ആശുപത്രി ജീവനക്കാർ ജോലിയില്‍ പ്രവേശിക്കാൻ ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം. കൊവിഡ് 19 പശ്ചാത്തലത്തിലാണ് ഡോക്‌ടർമാർ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് മന്ത്രി കെ.കെ ശൈലജ നിർദ്ദേശം നൽകിയത്. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് നടപടി.
വ്യക്തമായ കാരണങ്ങളില്ലാതെ അവധിയിലുള്ളവരെല്ലാം ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കണമെന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകുന്നേരം ആറ് മണി വരെ പ്രവര്‍ത്തിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. ഇതിനായി കൂടുതല്‍ ഡോക്‌ടർമാരെ താൽക്കാലികമായി നിയമിക്കാനും തീരുമാനമായി.