ETV Bharat / state

kerala health department circular: മാധ്യമങ്ങൾക്ക് വിവരം നൽകരുത്; സർക്കുലറുമായി ആരോഗ്യവകുപ്പ്

kerala health department circular: കോഴിക്കോട് ജില്ലയില്‍ നിന്നും ഒമിക്രോൺ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത് സംബന്ധിച്ച് വാര്‍ത്ത സമ്മേളനം നടത്തിയത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇത്തരത്തിലുള്ള വിവരങ്ങള്‍ കൈമാറുന്നത് വകുപ്പിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍.

health department circular restricting the release of news  health department director released circular to dmos restricting News conference  ആരോഗ്യവകുപ്പിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്ന് നിർദേശം  ഡിഎംഒമാർക്ക് ആരോഗ്യ വകുപ്പ് ഡയറക്‌ടറുടെ സർക്കുലർ
ആരോഗ്യവകുപ്പിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുത്; സർക്കുലർ ഇറക്കി വകുപ്പ് ഡയറക്‌ടർ
author img

By

Published : Dec 5, 2021, 11:48 AM IST

തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ വാര്‍ത്തകള്‍ പുറത്തു വരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കുലര്‍. വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് ഡിഎംഒമാര്‍ക്ക് ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ നിർദേശം നൽകി. മുന്‍കൂര്‍ അനുമതിയില്ലാതെ വിവരങ്ങള്‍ കൈമാറരുതെന്ന കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

ഉത്തരവ് ഇറങ്ങിയത് നവംബർ മൂന്നിന്

മുന്‍കൂര്‍ അനുമതിയില്ലാതെ ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍ വാര്‍ത്ത സമ്മേളനങ്ങള്‍ നടത്താൻ പാടില്ല. വകുപ്പുമായി ബന്ധപ്പെട്ട പൊതുവായ വിവരങ്ങള്‍ പോലും പങ്കുവെക്കരുതെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുണ്ട്. ആശയക്കുഴപ്പവും ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ ഉണ്ടാക്കുന്നതും ഒഴിവാക്കാനാണ് നിര്‍ദേശമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം.

ആധികാരികമല്ലാത്ത വിവരങ്ങള്‍ വകുപ്പിന്‍റെ യശസിന് കളങ്കം വരുത്തുന്നുവെന്നും ഉത്തരവില്‍ പറയുന്നു. പല നിര്‍ണായക വിവരങ്ങളും ഡിഎംഒമാരാണ് മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നത്. ആധികാരത ആവശ്യമുള്ള കാര്യങ്ങളില്‍ വിശദീരണം നല്‍കിയിരുന്നതും ഡിഎംഒമാരാണ്.

കോഴിക്കോട് ജില്ലയില്‍ നിന്നും ഒമിക്രോൺ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത് സംബന്ധിച്ച് വാര്‍ത്ത സമ്മേളനം നടത്തിയത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇത്തരത്തിലുള്ള വിവരങ്ങള്‍ കൈമാറുന്നത് വകുപ്പിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍.

വകുപ്പിന് സംഭവിക്കുന്ന വീഴ്‌ചകളും ഇത്തരത്തില്‍ പുറത്തറിയുന്നുണ്ട്. ഇവ ഒഴിവാക്കുകയാണ് വിവാദ സര്‍ക്കുലറിലൂടെ വകുപ്പ് ഉദ്ദേശിക്കുന്നത്. എല്ലാ ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും സര്‍ക്കുലര്‍ കൈമാറിയിട്ടുണ്ട്.

Also Read: 'SEX' on scooter number plate: നമ്പര്‍ പ്ലേറ്റില്‍ 'സെക്‌സ്'; ആര്‍ടിഒക്ക് നോട്ടീസ് അയച്ച് വനിത കമ്മിഷന്‍

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.