ETV Bharat / state

പുനരധിവാസ കാലത്തെ വോട്ടെടുപ്പ്; തെരഞ്ഞെടുപ്പിനൊരുങ്ങി ചൂരൽമല - WAYANAD BYPOLL AND CHOORALMALA

ചൂരൽമല മുണ്ടക്കൈ ദുരിത ബാധിതർക്ക് വോട്ട് ചെയ്യാനായി പ്രത്യേക ബൂത്തുകളും വാഹന സൗകര്യവും സർക്കാർ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

CHOORALMALA TO POLLING BOOTH  WAYANAD BYELECTION CHOORALMALA  ചൂരൽമല വോട്ടെടുപ്പ്  വയനാട് ഉപതെരഞ്ഞെടുപ്പ് മുണ്ടക്കൈ
Election Officers Assigned to Chooralmala (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 12, 2024, 5:28 PM IST

കൽപ്പറ്റ: ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് കാലം ചൂരൽമല – മുണ്ടക്കൈക്കാരുടെ അനുഭവത്തിലില്ല. പ്രചാരണത്തിനും വോട്ടെടുപ്പിനുമെല്ലാം അവർ പുതുരീതികൾ കണ്ടു. പ്രചാരണ വേളയിലൊക്കെ സ്ഥാനാർഥികൾ എത്തിയാലും നേരിൽക്കണ്ട് വോട്ടഭ്യർഥന നടത്താൻ വോട്ടർമാരില്ലാത്ത വാർഡുകളായി മുണ്ടക്കൈയും ചൂരൽമലയും മാറിയിരിക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബെയ്‌ലി പാലത്തിനടുത്ത് വരെ വന്ന് ഫോട്ടോയെടുത്ത് മടങ്ങുകയായിരുന്നു സ്ഥാനാർഥികൾ. പുത്തുമലയിലെ പൊതുശ്‌മശാനത്തിലും സ്ഥാനാര്‍ഥികളെത്തി. ദുരന്തത്തിന്‍റെ മറക്കാനാകാത്ത വേദനക്കിടയിലും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ചൂരൽമലയിൽ സജീവമായിരുന്നു.

പ്രിയങ്ക ഗാന്ധിയുടെയും സത്യൻ മൊകേരിയുടെയുമെല്ലാം വോട്ടഭ്യർഥനയുമായി ഫ്ലെക്‌സ് ബോർഡുകളും ടൗണിലുണ്ട്. കല്‍പ്പറ്റ, മേപ്പാടി, മുട്ടിൽ തുടങ്ങി പലയിടങ്ങളിലായി വാടക വീടുകളിൽ താമസിക്കുന്ന വോട്ടർമാരെ നേരിൽ കണ്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ സ്ഥാനാർഥികളുടെ പ്രചാരണം.

ഒരൊറ്റ ബൂത്തിലെ വോട്ടർമാരെ തേടി പല പഞ്ചായത്തുകളിൽ പരന്ന് കിടക്കുന്ന വീടുകളിലേക്കാണ് സ്ക്വാഡ് പ്രവർത്തകർ പോകുന്നത്. ഇന്നത്തെ നിശബ്‌ദ പ്രചാരണ വേളയിലും ചൂരൽമലയ്ക്ക് രാഷ്ട്രീയക്കാർ പ്രധാന്യം നൽകുന്നുണ്ട്.

കൈയ്യില്‍ മഷിപുരട്ടാന്‍ അവരെത്തില്ല; ഓർമകൾ വിതുമ്പുന്ന ചൂരൽമലക്കാർ

ആറ് മാസത്തിനുള്ളിൽ രണ്ടാമതും തെരഞ്ഞെടുപ്പ് എത്തുമ്പോൾ വോട്ടർ പട്ടികയിൽ പേരുണ്ടായിട്ടും പലരും വോട്ട് ചെയ്യാനെത്തില്ല. ഉരുൾപൊട്ടലിൽ ഭൂരിപക്ഷം ആളുകളെയും നഷ്‌ടമായ മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റെ ശേഷിപ്പുകൾ ഇപ്പോഴുമുണ്ട്. പക്ഷെ വോട്ടർമാർ പലരും ഇല്ലെന്ന് മാത്രം. അവരൊക്കെ മണ്ണിനുള്ളിൽ സുഖ നിദ്രയിലാണ്.

ദുരിതബാധിതർക്കായി പ്രത്യേക ബൂത്തുകളും വാഹന സൗകര്യവും

ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് വോട്ട് ചെയ്യാനായി പ്രത്യേക ബൂത്തുകളും വാഹന സൗകര്യവും സർക്കാർ സജ്ജീകരിച്ചിട്ടുണ്ട്. താത്കാലിക പുനരധിവാസത്തിന്‍റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് ബൂത്തുകളിലെത്താനുള്ള വാഹന സൗകര്യവുമൊരുക്കിയിട്ടുണ്ട്.

നീലിക്കാപ്പ് സെയ്ൻ്റ് സെബാസ്റ്റ്യൻ ചർച്ച് (167, 169 ബൂത്തുകൾ), മേപ്പാടി ഗവ. എച്ച്. എസ്.എസ്. (168-ാം ബൂത്ത്) എന്നിവയാണ് ദുരന്ത ബാധിതർക്കായി പ്രത്യേകം സജ്ജമാക്കിയത്. ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ മുമ്പുണ്ടായിരുന്ന മൂന്ന് ബൂത്തുകളാണ് ഇവ. കെ.എസ്.ആർ.ടി.സിയുടെ സഹകരണത്തോടെ നാല് റൂട്ടുകളിലായാണ് ചൂരൽമല - മുണ്ടക്കൈ വോട്ടുവണ്ടി സർവീസ് നടത്തുക.

മുട്ടിൽ -തൃക്കൈപ്പറ്റ-മാണ്ടാട്-മൂപ്പൈനാട്-മേപ്പാടി വഴി ബൂത്തുകളിലേക്കും മീനങ്ങാടി-മുട്ടിൽ -കല്പറ്റ -മേപ്പാടി വഴി ബൂത്തുകളിലേക്കും പനമരം-കണിയാമ്പറ്റ-പള്ളിക്കുന്ന്-പൊഴുതന - വെങ്ങപ്പള്ളി - വൈത്തിരി വഴി ബൂത്തുകളിലേക്കും ,സുൽത്താൻബത്തേരി-കോളി യാടി-മാടക്കര-ചുള്ളിയോട്-അമ്പലവയൽ -തോമാട്ടുചാൽ-വടുവൻചാൽ-മേപ്പാടി വഴി ബൂത്തുകളിലേക്കും വോട്ടുവണ്ടി സർവീസ് നടത്തും.

ബൂത്തുകളിലെത്തി വോട്ടുരേഖപ്പെടുത്തിയ വോട്ടർമാരെ തിരികെയെത്തിക്കാനും വോട്ടുവണ്ടിയുടെ സഹായം ലഭിക്കും. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് 08, 11, 02 മണി സമയങ്ങളിലായി മൂന്ന് ട്രിപ്പുകളാണുള്ളത്.

തെരഞ്ഞെടുപ്പ് വിഷയമായി പുഴുവരിച്ച അരി വിതരണം

വയനാട് ലോകസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഈയിടെ രാഷ്ട്രീയ കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്‌ത വിഷയമാണ് ദുരിത ബാധിതർക്ക് നൽകിയ കിറ്റും അനുബന്ധ സംഭവങ്ങളും.

സിപിഎമ്മും കോൺഗ്രസും പരസ്‌പരം പ്രത്യാരോപണങ്ങൾ ഉന്നയിക്കുമ്പോഴും രാഷ്ട്രീയത്തിനപ്പുറം തങ്ങളുടെ വികാരം മനസിലൊളിപ്പിക്കുകയാണ് ഇവിടുത്തുകാർ.

പഴകിയ സാധനങ്ങൾ നൽകിയത് മൂലം കുട്ടികൾക്കുൾപ്പെടെ ഭക്ഷ്യവിഷബാധയേറ്റു. അതേസമയം, രാഷ്ട്രീയ വാദപ്രതിവാദത്തിൽ ചൂരൽമലക്കാർ ആരും ഇതുവരെ ഇടപെട്ടിട്ടില്ല.

പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എൽഡിഎഫ് മേപ്പാടി ടൗണിൽ റോഡ് ഉപരോധിച്ചപ്പോൾ, കലക്‌ടർക്കും റവന്യു വകുപ്പിനും സംഭവിച്ച വീഴ്‌ച പഞ്ചായത്ത് അധികൃതരുടെ തലയിൽ കെട്ടിവെക്കാനുള്ള നീക്കം രാഷ്ട്രീയമായി നേരിടുമെന്ന് പറഞ്ഞ് യുഡിഎഫ് പ്രതിരോധിച്ചു.

കേന്ദ്ര ഫണ്ടും വാദപ്രതിവാദങ്ങളും

251 പേർ മരിക്കുകയും 47 പേരെ കാണാതാവുകയും ചെയ്‌ത മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുണ്ടായി 3 മാസം കഴിഞ്ഞിട്ടും കേന്ദ്ര സർക്കാർ ധനസഹായം അനുവദിച്ചിട്ടില്ല. വയനാട്ടിലേത് തീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോടും കേന്ദ്രം മുഖംതിരിക്കുകയാണ്.

തീവ്ര ദുരന്തമായി പ്രഖ്യാപിച്ചാൽ രാജ്യാന്തര തലത്തിലുൾപ്പെടെ പുനരധിവാസത്തിനായി ഫണ്ട് ശേഖരണം നടത്താൻ കേരളത്തിന് കഴിയും. ദുരന്ത പ്രതികരണ നിധിയിലെ വ്യവസ്ഥ പ്രകാരം പൂർണമായി തകർന്ന വീടിന് 1.30 ലക്ഷം രൂപയും ഒരു കിലോമീറ്റർ റോഡ് നന്നാക്കാൻ 75,000 രൂപയും മാത്രമേ അനുവദിക്കാനാകൂ.

ദുരന്ത പ്രതികരണ നിധിയിലെ പണം ഉപയോഗിക്കാമെന്ന് കേന്ദ്രം വാദിക്കുമ്പോഴും അപ്രായോഗികമായ ഇത്തരം വ്യവസ്ഥകൾ തടസമാകുമെന്ന് റവന്യു ഉദ്യോഗസ്ഥർ പറയുന്നു. കേരളബാങ്ക് ദുരന്ത ബാധിതരുടെ കടം എഴുതിത്തള്ളിയപ്പോഴും ദേശസാത്കൃത ബാങ്കുകളിലെ കടം എഴുതിത്തള്ളാൻ ഇതുവരെ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല.

ഫണ്ട് തടസമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മറ്റു സംസ്ഥാനങ്ങൾക്ക് അടിയന്തര സഹായം അനുവദിച്ചപ്പോഴും കേരളത്തിന്‍റെ ആവശ്യം നിരാകരിച്ചു. വിശദമായ അപേക്ഷ ഓഗസ്റ്റ് 18ന് തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിരുന്നു.

ആദ്യഘട്ടത്തിൽ 1500 കോടി രൂപയുടെ സഹായമാണ് കേരളം അഭ്യർഥിച്ചത്. കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്ന് ഫണ്ട് അനുവദിക്കാത്തതും വയനാടിന്‍റെ തെരഞ്ഞെടുപ്പ് ചർച്ചകളിൽ നിറയുന്നുണ്ട്. ഈ വിഷയത്തിൽ കേന്ദ്രത്തോടുള്ള ചൂരൽമലക്കാരുടെ മറുപടി കൂടിയാകും നാളെ പോളിങ് ബൂത്തിൽ കാണാൻ പോകുന്നത്.

Also Read: വയനാട്ടിൽ അഞ്ചു പേര്‍ക്ക് വഖഫ് നോട്ടീസ്; സ്ഥലം സന്ദര്‍ശിച്ച് പി ജയരാജനും എം ടി രമേശും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.