ETV Bharat / state

ഇന്‍ഫ്ലുവന്‍സയ്‌ക്കെതിരെ വേണം ജാഗ്രത; മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യ വകുപ്പ്

കൊവിഡിനൊപ്പം ഇന്‍ഫ്ലുവന്‍സക്കെതിരെയും ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ച് ആരോഗ്യം വകുപ്പ്. രണ്ടിന്‍റെയും ലക്ഷണങ്ങള്‍ സമാനമാണ്. ഔഷധേതര ഇടപെടലിലൂടെ രോഗ സാധ്യത കുറക്കാം. മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയവ ഉറപ്പാക്കണം. രോഗ ലക്ഷണങ്ങളുള്ളവര്‍ ഉടനടി ചികിത്സ തേടണം.

cautious against influenza  Health department  ഇന്‍ഫ്ലുവന്‍സയ്‌ക്കെതിരെയും വേണം ജാഗ്രത  ആരോഗ്യ വകുപ്പ്  ഇന്‍ഫ്ലുവന്‍സ  ഇന്‍ഫ്ലുവന്‍സയ്‌ക്ക് എതിരെയും ജാഗ്രത  ആരോഗ്യ വകുപ്പ് മാര്‍ഗരേഖ  ആരോഗ്യ മന്ത്രി വീണ ജോര്‍ജ്  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
ഇന്‍ഫ്ലുവന്‍സയ്‌ക്കെതിരെ മാര്‍ഗ രേഖ പുറത്തിറക്കി ആരോഗ്യ വകുപ്പ്
author img

By

Published : Jan 25, 2023, 8:06 AM IST

തിരുവനന്തപുരം: കൊവിഡിനൊപ്പം ഇന്‍ഫ്ലുവന്‍സയ്‌ക്ക് എതിരെയും ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞ് വരികയാണെങ്കിലും ഇന്‍ഫ്ലുവന്‍സ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം പരിഗണിച്ച് ആരോഗ്യ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി. കൊവിഡിന്‍റെയും ഇന്‍ഫ്ലുവന്‍സയുടെയും രോഗ ലക്ഷണങ്ങള്‍ ഏതാണ്ട് സമാനമാണ്.

പനി, തൊണ്ടവേദന, ചുമ എന്നിവ വരുന്നത് കൊവിഡും ഇന്‍ഫ്ലുവന്‍സയും കൊണ്ടാകാം. ഈ സാഹചര്യത്തില്‍ നേരത്തെ ഇത് തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം. മാര്‍ഗ രേഖ പ്രകാരമുള്ള മുന്‍ കരുതല്‍ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് ഉന്നതതല യോഗം നിര്‍ദേശിച്ചു. ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിന്‍റെ അധ്യക്ഷതയിലാണ് ഉന്നതതല യോഗം ചേര്‍ന്നത്.

ശ്വാസകോശ സംബന്ധമായ അണുബാധ തടയുന്നതിന് മരുന്നുകള്‍ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം, ശ്രദ്ധയോടെയുള്ള ചുമ-തുമ്മല്‍, വായു സഞ്ചാരമുള്ള മുറികള്‍ തുടങ്ങിയ ഔഷധേതര ഇടപെടലുകളിലൂടെ രോഗ സാധ്യത വളരെയധികം കുറയ്ക്കാനാകുമെന്നും യോഗം വിലയിരുത്തി. പ്രായമായവരെയും മറ്റ് അനുബന്ധ രോഗികളെയും ഇന്‍ഫ്ലുവന്‍സ കൂടുതല്‍ തീവ്രമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും യോഗം നിര്‍ദേശിച്ചു.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍:
1. എല്ലാവരും മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ ഉറപ്പാക്കണം
2. പ്രായമായവരും രോഗമുള്ളവരും നിര്‍ബന്ധമായും മാനദണ്ഡങ്ങള്‍ പാലിക്കല്‍ നിര്‍ബന്ധമാണ്.
3. അടച്ചിട്ട മുറികള്‍, മാര്‍ക്കറ്റുകള്‍, കടകള്‍ പോലുള്ള തിരക്കുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് കൃത്യമായും പാലിക്കണം.
4. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശ്രദ്ധിക്കണം.
5. പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ രോഗ ലക്ഷണമുള്ള കുട്ടികളെ സ്‌കൂളില്‍ അയക്കരുത്
6. ശരിയായ വായൂ സഞ്ചാരം ഉറപ്പാക്കുക. ഇത് വൈറസിന്‍റെ വ്യാപനം കുറയ്ക്കും.
7. പ്രമേഹവും രക്ത സമ്മര്‍ദവും നിയന്ത്രണ വിധേയമാക്കുക.
8. കൊവിഡ് ബാധിതരായ മുഴുവന്‍ രോഗികളിലും നിര്‍ബന്ധമായും പ്രമേഹ പരിശോധന നടത്തണം.
9. എന്തെങ്കിലും രോഗ ലക്ഷണങ്ങളുള്ളവര്‍ ചികിത്സ തേടേണ്ടതാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.