ETV Bharat / state

Head Masters Salary And Allowances: സ്ഥാനക്കയറ്റം ലഭിച്ച ഹെഡ്‌ മാസ്‌റ്റർമാരുടെ ശമ്പളവും ആനുകൂല്യവും ഫിക്‌സ് ചെയ്‌ത് ഉത്തരവിറങ്ങി - പൊതുവിദ്യാഭ്യാസ വകുപ്പ് വാര്‍ത്തകള്‍

Education Department Issues Order To Fix Salary And Allowances Of Head Master: ഹെഡ്‌ മാസ്‌റ്റർ തസ്‌തികയിലേക്കുള്ള സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്മേലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി

Head Masters Salary And Allowances  Education Department Latest Order  Education Department Latest News  How To Become Head Masters  Is Head Masters a Gazetted Officer  സ്ഥാനക്കയറ്റം ലഭിച്ച ഹെഡ്‌ മാസ്‌റ്റർ  ഹെഡ്‌ മാസ്‌റ്റർമാരുടെ ശമ്പളവും ആനുകൂല്യവും  പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ പുതിയ ഉത്തരവുകള്‍  പൊതുവിദ്യാഭ്യാസ വകുപ്പ് വാര്‍ത്തകള്‍  പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ ആര്
Head Masters Salary And Allowances Fix By Education Department
author img

By ETV Bharat Kerala Team

Published : Oct 19, 2023, 10:55 PM IST

Updated : Oct 20, 2023, 6:41 AM IST

തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളിലെ ലോവർ പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂൾ ഹെഡ്‌ മാസ്‌റ്റർ തസ്‌തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഹെഡ്‌ മാസ്‌റ്റർമാരുടെ ആനുകൂല്യം അനുവദിച്ചും ശമ്പളം ഫിക്‌സ് ചെയ്‌ത് കുടിശിക അനുവദിക്കുന്നതിനും ഉത്തരവ് പുറപ്പെടുവിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. ഹെഡ്‌ മാസ്‌റ്റർ തസ്‌തികയിലേക്കുള്ള സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്മേലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി.

ഉത്തരവിലേക്ക് ഇങ്ങനെ: സർക്കാർ സ്‌കൂളുകളിലെ ലോവർ പ്രൈമറി, അപ്പർ പ്രൈമറി ഹെഡ്‌ മാസ്‌റ്റർമാരുടെ യോഗ്യതകൾ നിശ്ചയിച്ച് 2018 മാർച്ചിൽ ആറിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ 50 വയസ് കഴിഞ്ഞ ടെസ്‌റ്റ് യോഗ്യതയുള്ള പിഡി ടീച്ചർമാർ എൽപി, യുപി ഹെഡ്‌ മാസ്‌റ്റർ തസ്‌തികയിലേക്കുള്ള സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് കേസ് ഫയൽ ചെയ്‌തിരുന്നു. ഇതിൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ പ്രൈമറി അധ്യാപകരുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സ്‌റ്റേ ചെയ്‌തതിനാൽ പിഡി ടീച്ചർ തസ്‌തികയിൽ നിന്ന് ഹെഡ്‌ മാസ്‌റ്റർ തസ്‌തികയിലേക്കുള്ള പ്രമോഷൻ തടസപ്പെട്ടു.

പ്രൈമറി പ്രഥമ അധ്യാപകരുടെ അപര്യാപ്‌തത മൂലം സ്‌കൂളുകളുടെ പ്രവർത്തനം താളംതെറ്റുന്ന അവസ്ഥ സംജാതമായതിനാൽ ട്രിബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയും ട്രിബ്യൂണൽ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയുമുണ്ടായി. അതിന്‍റെ അടിസ്ഥാനത്തിൽ ട്രിബ്യൂണലിന്‍റെ അന്തിമവിധിക്ക് വിധേയമായി 50 വയസ് കഴിഞ്ഞ ടെസ്‌റ്റ് യോഗ്യതയുള്ളതും അല്ലാത്തവരുമായ പിഡി ടീച്ചർമാർക്ക് എൽപി, യുപി ഹെഡ്‌ മാസ്‌റ്റർമാരായി താൽക്കാലിക സ്ഥാനക്കയറ്റം നൽകിയിരുന്നെങ്കിലും ശമ്പള സ്കെയിൽ അനുവദിച്ചിരുന്നില്ല.

ഇനി ഹെഡ്‌ മാസ്‌റ്റർമാര്‍: തുടർന്ന് ട്രിബ്യൂണൽ പുറപ്പെടുവിച്ചിട്ടുള്ള ഇടക്കാല ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ലോവർ പ്രൈമറി സ്‌കൂൾ, അപ്പർ പ്രൈമറി സ്‌കൂൾ ഹെഡ്‌ മാസ്‌റ്റർ തസ്‌തികയിലേക്ക് താൽക്കാലിക സ്ഥാനക്കയറ്റം നൽകിയ എല്ലാ ഹെഡ്‌ മാസ്‌റ്റർമാർക്കും ഹെഡ്‌ മാസ്‌റ്റർമാരായി ജോലിയിൽ പ്രവേശിച്ച തീയതി മുതൽ കെഎസ് ആൻഡ് എസ്‌എസ്ആർ പാർട്ട് രണ്ട് ചട്ടം പ്രകാരം ഹെഡ്‌ മാസ്‌റ്റർ തസ്‌തികയിലെ ആനുകൂല്യം അനുവദിച്ചും അപ്രകാരം ശമ്പളം ഫിക്‌സ് ചെയ്‌ത് കുടിശിക അനുവദിക്കുന്നതിനും പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദേശം നൽകി ഉത്തരവായത്.

Last Updated : Oct 20, 2023, 6:41 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.