ETV Bharat / state

വിദ്വേഷ പ്രസംഗം : പി.സി ജോർജിന്‍റെ ജാമ്യം റദ്ദാക്കി കോടതി

അന്വേഷണ ഉദ്യോഗസ്ഥനായ ഫോർട്ട്‌ അസി. കമ്മിഷണർ ഷാജിക്ക് പ്രതിയെ അറസ്റ്റ് ചെയ്യണ്ട സാഹചര്യം ഉണ്ടായാൽ ഇതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് ഉത്തരവിൽ

PC George bail revoked in vennala hate speech case  hate speech case PC George bail revoked  പിസി ജോർജിന്‍റെ ജാമ്യം റദ്ദാക്കി  വെണ്ണല മതവിദ്വേഷപ്രസംഗം കേസ്  വിദ്വേഷപ്രസംഗം കേസിൽ പിസി ജോർജ്  പിസി ജോർജ് ജാമ്യവ്യവസ്ഥ ലംഘിച്ചു  PC George violated bail system  തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി
വിദ്വേഷപ്രസംഗം: പി.സി ജോർജിന്‍റെ ജാമ്യം റദ്ദാക്കി
author img

By

Published : May 25, 2022, 4:25 PM IST

തിരുവനന്തപുരം : വിദ്വേഷപ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ പി.സി ജോർജിന്‍റെ ജാമ്യം റദ്ദാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അനീസയുടേതാണ് ഉത്തരവ്.

മെയ് ഒന്നിന് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആശ കോശി അനുവദിച്ച ജാമ്യമാണ് റദ്ദാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ഫോർട്ട്‌ അസി. കമ്മിഷണർ ഷാജിക്ക് പ്രതിയെ അറസ്റ്റ് ചെയ്യണ്ട സാഹചര്യം ഉണ്ടായാൽ അതിനുള്ള സ്വാതന്ത്ര്യം നൽകുന്നതാണ് നിലവിലെ ഉത്തരവ്.

ജാമ്യവ്യവസ്ഥ ലംഘിച്ചു : പ്രതിക്ക് കോടതി അനുവദിച്ച ജാമ്യവ്യവസ്ഥ ദുർവിനിയോഗം ചെയ്‌തതാണ് ജാമ്യം റദ്ദാക്കാൻ കോടതി കാണുന്ന പ്രധാന കാരണം. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഏതൊരു വ്യക്തിക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ കോടതി ഉപാധികളോടെ ഒരു പ്രതിക്ക് ജാമ്യം നൽകിയാൽ, ആ വ്യവസ്ഥ തന്നെ ലംഘിക്കുന്നത് തെറ്റായ പ്രവണതയാണ് എന്ന നിരീക്ഷണത്തിലാണ് പത്ത് പേജുള്ള ഉത്തരവ് അവസാനിക്കുന്നത്.

READ MORE: മതവിദ്വേഷ പ്രസംഗം: പി.സി ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഇന്ന് ഹാജരായേക്കും

ഇക്കഴിഞ്ഞ മെയ് ഒന്നിനാണ് ഫോർട്ട്‌ പൊലീസ് പി.സി ജോർജിനെ അദ്ദേഹത്തിന്‍റെ വസതിയിൽ നിന്നും അറസ്റ്റ് ചെയ്‌ത് തിരുവനന്തപുരം വഞ്ചിയൂർ കോടതിലെ ജുഡീഷ്യൽ ക്വാട്ടേഴ്‌സിൽ കൊണ്ടുവന്നത്. അന്ന് തന്നെ കോടതി ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ച ശേഷം പി.സി ജോർജ് ക്വാട്ടേഴ്‌സിന് മുൻപിൽ വച്ച് മാധ്യമങ്ങളോട് നടത്തിയ പ്രസ്‌താവന മുതൽ പ്രതി ജാമ്യം വ്യവസ്ഥ ലംഘിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ വാദം.

പി.സി ജോർജ് മതവിദ്വേഷ പ്രസംഗം നടത്തിയെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്‍റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി.സി ജോർജിന്‍റെ വിവാദ പ്രസംഗം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.