ETV Bharat / state

ദേശീയ കായിക മത്സരം; പ്രതിഷേധങ്ങള്‍ ഫലം കണ്ടു, പങ്കെടുത്താല്‍ ഇനി മുതല്‍ ഗ്രേസ് മാര്‍ക്ക്

ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും. തീരുമാനം അംഗീകരിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്.

പൊതു വിദ്യാഭ്യാസ വകുപ്പ്  ദേശീയ കായിക മത്സരം  പ്രതിഷേധങ്ങള്‍ ഫലം കണ്ടു  പങ്കാളിത്തത്തിനും ഇനി മുതല്‍ ഗ്രേസ് മാര്‍ക്ക്  ദേശീയ കായിക മത്സരം  പൊതു വിദ്യാഭ്യാസ വകുപ്പ്  വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി  kerala news updates  latest news in kerala  National sports competition  Grace mark  ദേശീയ കായിക മത്സരം
പങ്കാളിത്തത്തിനും ഇനി മുതല്‍ ഗ്രേസ് മാര്‍ക്ക്
author img

By

Published : May 10, 2023, 10:51 AM IST

തിരുവനന്തപുരം: ദേശീയ കായിക മത്സരങ്ങളിൽ മെഡൽ നേടുന്നവർക്ക് മാത്രമേ ഗ്രേസ് മാർക്ക് ലഭിക്കുകയുള്ളൂവെന്ന വിവാദ തീരുമാനം പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്. മത്സരങ്ങളിൽ പങ്കെടുത്തവർക്കും ഇനി മുതൽ ഗ്രേസ് മാർക്ക് ലഭിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തിലാണ് തീരുമാനം.

മുന്‍ വര്‍ഷങ്ങളില്‍ ദേശീയ കായിക മത്സരത്തിലെ പങ്കാളികള്‍ക്ക് ഗ്രേസ് നല്‍കിയിരുന്നെങ്കിലും ഇക്കഴിഞ്ഞ ഏപ്രില്‍ 20 പുറപ്പെടുവിച്ച ഉത്തരവില്‍ ദേശീയ കായിക മത്സരങ്ങളില്‍ മെഡല്‍ നേടിയാല്‍ മാത്രമെ ഗ്രേസ് മാര്‍ക്ക് ലഭിക്കുകയുള്ളൂവെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങളും പാരിതകളുമാണ് ഉയര്‍ന്നത്. പ്രതിഷേധങ്ങളും പരാതികളും കടുത്തതിന് പിന്നാലെ ബാലാവകാശ കമ്മിഷന്‍ അടക്കം വിഷയത്തില്‍ ഇടപെട്ടിരുന്നു.

വിഷയം പുനഃപരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോടും ഡയറക്‌ടറോടും മെയ്‌ 11ന് ഹിയറിങ്ങിന് ഹാജരാകാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന കാര്യം തീരുമാനമായത്. ഏപ്രിൽ 20ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഓരോ വിഭാഗത്തിനും അനുവദിക്കുന്ന ഗ്രേസ് മാർക്ക് താഴെപ്പറയും വിധം:

ഐടി, ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ മേളകള്‍, ശാസ്ത്ര സെമിനാർ, സിവി രാമൻ ഉപന്യാസ മത്സരം, ശാസ്ത്ര പ്രോജക്‌ട്, ശ്രീനിവാസ രാമാനുജൻ സ്‌മാരക ഗണിത ശാസ്ത്ര പ്രബന്ധ അവതരണം, പത്ര വായന മത്സരം, സാമൂഹിക ശാസ്ത്ര ടാലന്‍റ് സേർച്ച് പരീക്ഷ, കലോത്സവം, സ്പെഷൽ സ്‌കൂൾ കലോത്സവം തുടങ്ങിയ മത്സരങ്ങളില്‍ എ, ബി, സി ഗ്രേഡുകളും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്കുമാണ് ഗ്രേസ് മാര്‍ക്ക് നല്‍കുക എന്നായിരുന്നു പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം.

കായിക മത്സരങ്ങൾ: രാജ്യാന്തര മേളകളിലെ പങ്കാളിത്തം–30 മാര്‍ക്ക്

ദേശീയതല മെഡൽ–25 മാര്‍ക്ക്

സംസ്ഥാനതല ഒന്നാം സ്ഥാനം–20 മാര്‍ക്ക്

രണ്ടാം സ്ഥാനം–17 മാര്‍ക്ക്

മൂന്നാം സ്ഥാനം–14 മാര്‍ക്ക്

പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സ്പോർട്‌സ് കൗൺസിൽ, കായിക വകുപ്പ് എന്നിവ അംഗീകരിച്ച അസോസിയേഷനുകളും നടത്തുന്ന ഗെയിംസ്, അത്‌ലറ്റിക്‌സ്, നീന്തൽ മത്സരങ്ങളിൽ നാലാം സ്ഥാനം വരെ–7 മാര്‍ക്ക്.
ജൂനിയർ റെഡ്ക്രോസ്–10 മാര്‍ക്ക്

സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്: 80 ശതമാനം ഹാജർ–18 മാര്‍ക്ക്, രാജ്യപുരസ്‌കാർ, മുഖ്യമന്ത്രിയുടെ ഷീൽഡ്–20 മാര്‍ക്ക്, രാഷ്ട്രപതിയുടെ അവാർഡ്–25 മാര്‍ക്ക്

എസ്‌പിസി: 20 മാര്‍ക്ക്

എൻസിസി: 75 ശതമാനം ഹാജർ–20 മാര്‍ക്ക്, കോർപറൽ മുതലുള്ള റാങ്ക് നേടിയവർ, എ,ബി,സി സർട്ടിഫിക്കറ്റുള്ളവർ, വിവിധ ക്യാമ്പുകളിൽ പങ്കെടുത്തവർ–25 മാര്‍ക്ക്

എൻഎസ്എസ്: സർട്ടിഫിക്കറ്റ് നേടിയ വൊളന്‍റിയർമാർ–20 മാര്‍ക്ക്, ദേശീയ ക്യമ്പിലും റിപ്പബ്ലിക് ദിന ക്യമ്പിലും പങ്കെടുത്തവർ–25 മാര്‍ക്ക്

സംസ്ഥാന ബാല ശാസ്ത്ര കോൺഗ്രസ് (ആദ്യ 3 സ്ഥാനക്കാർ)–15 മാര്‍ക്ക്

ദക്ഷിണേന്ത്യൻ ശാസ്ത്ര മേള (ആദ്യ 3 സ്ഥാനക്കാർ)–22 മാര്‍ക്ക്

ദേശീയ ബാലശാസ്ത്ര കോൺഗ്രസ് (ആദ്യ 3 സ്ഥാനക്കാർ)–25 മാര്‍ക്ക്

ജവാഹർലാൽ നെഹ്റു ദേശീയ ശാസ്ത്ര മേള–25 മാര്‍ക്ക്

ലിറ്റിൽ കൈറ്റ്സ്–15 മാര്‍ക്ക്

സർഗോത്സവം: എ ഗ്രേഡ്–13 മാര്‍ക്ക്, ബി ഗ്രേഡ്–10 മാര്‍ക്ക്

കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുടെ ക്വിസ് മത്സരം: ഒന്നാം സ്ഥാനം–5 മാര്‍ക്ക്, രണ്ടാം സ്ഥാനം–3 മാര്‍ക്ക്, ബാലശ്രീ അവാർഡ്–15 മാര്‍ക്ക് എന്നിങ്ങനെയാണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുക.

വിദ്യാർഥികൾ എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുമ്പോൾ സ്‌കൂള്‍ മേളകളിൽ സംസ്ഥാനതലത്തിൽ നേടിയ വിജയം ഗ്രേസ് മാർക്കിന് പരിഗണിക്കും. എന്നാൽ ഈ വിദ്യാർഥി പത്താം ക്ലാസിൽ പഠിക്കുമ്പോൾ അതേ മത്സര ഇനത്തിൽ റവന്യു ജില്ലാതലത്തിൽ എ ഗ്രേഡ് നേടിയിരിക്കണം. സംസ്ഥാന തലത്തിൽ പങ്കെടുക്കണമെന്നില്ല. കായിക മേളകളിലും ഇതേ രീതിയിൽ എട്ട്, ഒമ്പത് ക്ലാസുകളിലെ നേട്ടങ്ങൾ ഗ്രേസ് മാർക്കായി പരിഗണിക്കണമെങ്കിൽ പത്താം ക്ലാസിൽ കുറഞ്ഞത് ജില്ലാതല മത്സരത്തിലെങ്കിലും വിദ്യാർഥി പങ്കെടുത്തിരിക്കണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.