ETV Bharat / state

GR Anil on Onam Kit Distribution 'ആശങ്ക വേണ്ട, ഓണത്തിന് മുമ്പ് കിറ്റ് നല്‍കും': വ്യക്തമാക്കി മന്ത്രി ജി ആർ അനിൽ

Civil Supplies Minister GR Anil on Onam Kit Distribution: തിങ്കളാഴ്‌ചയോടെ റേഷൻ വിതരണവും പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു

GR Anil on Onam Kit Distribution  Onam Kit Distribution  GR Anil  Onam  Civil Supplies Minister  Onam Kit  ഓണത്തിന് മുമ്പ് കിറ്റ് നല്‍കും  മന്ത്രി ജിആർ അനിൽ  അനിൽ  മന്ത്രി  ഓണക്കിറ്റ്‌  ഓണം  റേഷൻ വിതരണം  Ration Distribution  Supplyco  Puthuppally Bypoll
GR Anil on Onam Kit Distribution
author img

By ETV Bharat Kerala Team

Published : Aug 26, 2023, 3:24 PM IST

ജി.ആർ അനിൽ മാധ്യമങ്ങളോട്

തിരുവനന്തപുരം: ഓണക്കിറ്റിന്‍റെ കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും മുമ്പ് അറിയിച്ച പ്രകാരമുള്ള മുഴുവൻ ആളുകൾക്കും ഓണത്തിന് മുമ്പ് കിറ്റ് നൽകുമെന്നും മന്ത്രി ജി.ആർ അനിൽ (GR Anil on Onam Kit Distribution) പറഞ്ഞു. ഓണത്തിന് മുമ്പ് കിറ്റ് വിതരണം പൂർണമായും പൂർത്തിയാക്കും. ഇരുപത്തിനാലായിരത്തിലധികം കിറ്റുകളുടെ വിതരണം ഇപ്പോൾ തന്നെ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്‌ചയോടെ (28.08.2023) റേഷൻ വിതരണവും (Ration Distribution) പൂർത്തിയാക്കും. മൂന്നു ലക്ഷത്തിലധികം കിറ്റുകൾ റേഷൻ കടകളിൽ (Ration Shops) സജ്ജമാണെന്നും മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. നെൽ കർഷകർക്കുള്ള (Paddy Farmers) മുഴുവൻ കുടിശികയും കൊടുത്ത് തീർത്തു. എല്ലാ ജില്ലയിലെയും കിറ്റ് വിതരണത്തിന്‍റെ പുരോഗതി അറിയിക്കാനും മന്ത്രി ജി.ആർ അനിൽ നിർദേശം നൽകി. അതേസമയം മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഇന്ന് (26.08.2023) മുതൽ ഓണക്കിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ (Supplyco) അധികൃതരും വ്യക്തമാക്കി.

കോട്ടയത്തെ കിറ്റ് വിതരണം: എന്നാല്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ (Puthuppally Bypoll) പശ്ചാത്തലത്തില്‍ കോട്ടയത്ത് കിറ്റ് വിതരണം തടയാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് (Opposition Leader) വി.ഡി സതീശൻ (VD Satheesan) രംഗത്തെത്തി. കിറ്റ് വിതരണം തടയരുതെന്നാവശ്യപ്പെട്ട് വി.ഡി സതീശൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് (Chief Election Commissioner) കത്തും നൽകി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കോട്ടയം (Kottayam) ജില്ലയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശമുണ്ടെന്ന മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും ഓണാഘോഷത്തിന് കിറ്റിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്നതാണ് ഈ തീരുമാനമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വ്യക്തമാക്കി.

പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിലെ സാങ്കേതികത്വം കിറ്റ് വിതരണത്തിന് തടസമാകാന്‍ പാടില്ല. ഓണം (Onam) ആഘോഷിക്കാന്‍ കാത്തിരിക്കുന്ന പാവങ്ങളുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നതാകരുത് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനം. ഓണക്കിറ്റ് വിതരണത്തിന് കോട്ടയം ജില്ലയിലും അടിയന്തര അനുമതി നല്‍കണമെന്നും 60 വയസിന് മുകളില്‍ പ്രായമുള്ള പട്ടിക വര്‍ഗക്കാര്‍ക്ക് ഓണ സമ്മാനമായി 1000 രൂപ നല്‍കുന്ന പദ്ധതിയില്‍ നിന്നും കോട്ടയം ജില്ലയെ തല്‍ക്കാലത്തേക്ക് ഒഴിവാക്കിയതായി കാണുന്നുവെന്നും നിലവിലെ സാഹചര്യത്തിൽ ഈ തീരുമാനം പിന്‍വലിക്കണമെന്നും വി.ഡി സതീശൻ കത്തിൽ ആവശ്യപ്പെട്ടിരുന്നു.

Also Read:K Sudhakaran Criticising Pinarayi Vijayan 'പിണറായി വിജയന്‍ ഒരു അപൂര്‍വ ജീവി, ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് അറിയില്ല'; കെ സുധാകരന്‍

അതേസമയം ഉമ്മൻചാണ്ടിയെയും (Oommen Chandy) കുടുംബത്തെയും നേതാക്കളുടെ അനുമതിയോടെ ആക്രമിക്കുകയാണെന്നും വി.ഡി സതീശൻ കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് ഒന്നിനും മറുപടിയില്ലെന്നും അതാണ് മാധ്യമങ്ങളെ കാണാതെ ഒളിഞ്ഞുകളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ അഴിമതിയുടെ ചളിക്കുണ്ടിൽ വീണ് കിടക്കുകയാണെന്നും വി.ഡി സതീശൻ ആരോപിച്ചു.

ഗുരുതരമായ അഴിമതി ആരോപണങ്ങൾ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം ഇതൊക്കെ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങളാണെന്നും എന്നാല്‍, പാർട്ടിയാണ് പൊലീസും കോടതിയും ഹൈക്കോടതിയും എന്ന നിലപാടാണ് കേരളത്തിൽ നടപ്പിലാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. അതിന് തെളിവാണ് പേട്ട പൊലീസ് സ്‌റ്റേഷനിലെയും ശാന്തൻപാറയിലെയും സംഭവങ്ങളെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.