ETV Bharat / state

GR Anil On Farmers Issue : സര്‍ക്കാരിന് കർഷകരെ സഹായിക്കുന്ന നിലപാട്, കുടിശ്ശികയ്‌ക്ക് കാരണം കേന്ദ്ര വിഹിതം വൈകുന്നത് : ജിആര്‍ അനില്‍ - സപ്ലൈകോ

Civil Supplies Minister GR Anil on Paddy Storage: ഓണത്തോടനുബന്ധിച്ച് 170 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ വില്‍പനശാലകളിലുണ്ടായതെന്ന് ഭക്ഷ്യമന്ത്രി

Minister GR Anil on Farmers issue  Minister GR Anil  GR Anil  Farmers issue  Civil Supplies Minister  Civil Supplies  Onam Sale through Supplyco  Onam  Supplyco  Paddy Storage  Onam Kit  Farmers  Central Government Allowance  ePos  Supplyco  സര്‍ക്കാരിന് കർഷകരെ സഹായിക്കുന്ന നിലപാട്  കർഷകര്‍  കുടിശിക  കേന്ദ്ര വിഹിതം  ഭക്ഷ്യമന്ത്രി  ജിആർ അനിൽ  സപ്ലൈകോ  ഓണം
Minister GR Anil on Farmers issue
author img

By ETV Bharat Kerala Team

Published : Sep 1, 2023, 3:44 PM IST

Updated : Sep 1, 2023, 4:33 PM IST

ജിആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തിനിടെ

തിരുവനന്തപുരം : നെല്ല് സംഭരണത്തിൽ (Paddy Storage) കർഷകരെ (Farmers) സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് ഭക്ഷ്യമന്ത്രി (Civil Supplies Minister) ജിആർ അനിൽ (GR Anil). കേന്ദ്ര വിഹിതം വൈകുന്നതാണ് നെല്ല് സംഭരണത്തിലെ കുടിശ്ശികയ്‌ക്ക് കാരണമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു (GR Anil On Farmers Issue).

എന്തുകൊണ്ട് കുടിശ്ശിക : കേന്ദ്ര വിഹിതം (Central Government Allowance) കിട്ടാൻ ആറ് മുതൽ എട്ട് മാസം വരെയെടുക്കും. 637.8 കോടി രൂപ കേന്ദ്ര സർക്കാരിൽ നിന്ന് കിട്ടാനുണ്ട്. 216 കോടി രൂപ കർഷകർക്ക് കൊടുത്തുതീർക്കാനുണ്ടെന്നും മന്ത്രി ജിആര്‍ അനില്‍ വ്യക്തമാക്കി. 2,50,373 കർഷകരിൽ നിന്നാണ് നെല്ല് സംരംഭിച്ചത്. 2070.71 കോടിയുടെ നെല്ല് സംഭരണമാണ് നടത്തിയത് (GR Anil On Farmers Issue).

20,000 ത്തോളം കർഷകർക്കാണ് ഇനി തുക കൊടുക്കാനുള്ളതെന്നും അത് കൊടുത്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. 50,000 രൂപയ്ക്ക് താഴെയുള്ള എല്ലാ കർഷകർക്കും തുക നൽകി. അടുത്ത തവണ കേരള ബാങ്കുമായി ചേർന്ന് കൂടുതൽ വേഗത്തിൽ പണം നൽകും. കർഷകർക്ക് വായ്‌പയായി നൽകുന്ന തുക തിരിച്ചടയ്ക്കുന്നത് സർക്കാരാണെന്നും മന്ത്രി പറഞ്ഞു.

Also Read: Jayasurya Criticized State Government 'പിന്നെങ്ങനെ പുതുതലമുറ കൃഷിയിലേക്ക് വരും'; മന്ത്രിമാരുടെ സാന്നിധ്യത്തിൽ വിമർശനവുമായി ജയസൂര്യ

കിറ്റ് വിതരണത്തില്‍ പ്രതികരണം: ഇന്ന് (01.09.2023) ഉച്ചയ്ക്ക് 12.20 വരെയുള്ള കണക്ക് പ്രകാരം 5,10,754 കിറ്റുകൾ (Onam Kit) ഇ പോസ് (ePos) വഴി വിതരണം ചെയ്‌തു. 8,161 കിറ്റുകൾ ക്ഷേമ സ്ഥാപനങ്ങളിൽ വിതരണം ചെയ്‌തു. 5,543 കിറ്റുകൾ ആദിവാസി ഊരുകളിൽ നേരിട്ടെത്തിച്ചു. ഇങ്ങനെ ആകെ 5,24,458 കിറ്റുകളാണ് വിതരണം ചെയ്‌തതെന്നും ഭക്ഷ്യ മന്ത്രി അറിയിച്ചു.

കോട്ടയം (Kottayam) ജില്ലയിലെ 37,000ത്തോളം കിറ്റുകൾ ഇലക്ഷൻ കമ്മിഷന്‍റെ ഇടപെടൽ മൂലം നൽകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ വിതരണം വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് 170 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ (Supplyco) വില്‍പനശാലകളിലുണ്ടായത്. ഏകദേശം ഏഴ് കോടി രൂപയുടെ വില്‍പനയാണ് 14 ജില്ലകളിലായി നടന്ന ഫെയറുകളിലൂടെ മാത്രം നടന്നത്.

Also Read:Threat Call To Rakesh Tikait: രാകേഷ് ടികായത്തിന് വധഭീഷണി; ഫോണ്‍കോള്‍ മുസാഫര്‍നഗര്‍ സംഭവത്തിലെ ഇടപെടലിന് പിന്നാലെ

ഓണം വിപണി ഇങ്ങനെ : എല്ലാ സബ്‌സിഡി ഉത്പന്നങ്ങളും സപ്ലൈകോയുടെ ജില്ല ഫെയറുകളിൽ ലഭ്യമാണെന്ന് ഉറപ്പുവരുത്താൻ സർക്കാരിന് സാധിച്ചു. ഓണക്കാല വിപണി ഇടപെടലിലൂടെ മാത്രം സപ്ലൈകോയ്ക്ക് ഏകദേശം 30 കോടി രൂപയുടെ അധിക ബാധ്യതതയുണ്ടായി. കഴിഞ്ഞ 10 ദിവസങ്ങളിലായി 32 ലക്ഷം കാർഡുടമകളാണ് സാധനങ്ങൾ വാങ്ങുന്നതിനായി സംസ്ഥാനത്തെ സപ്ലൈകോ വിൽപനശാലകളിലെത്തിയതെന്നും മന്ത്രി വ്യക്തമാക്കി. പൊതു വിപണിയിൽ 1200 രൂപയോളം വിലയുള്ള 13 ഇനം അവശ്യസാധനങ്ങൾ നിശ്ചിത അളവിൽ സപ്ലൈകോ വില്‍പനശാലകളിൽ ഏകദേശം 650 രൂപയ്ക്കാണ് ലഭിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Last Updated : Sep 1, 2023, 4:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.