തിരുവനന്തപുരം: ഗവ. പ്രസ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉഴമലയ്ക്കൽ ചക്രപാണിപുരം, പണയോരത്ത് വീട്ടിൽ പ്രദീപ് കുമാറി (51) നെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്.
ചക്രപാണിപുരം സ്കൂളിന് സമീപം പഞ്ചായത്തിന്‍റെ ഓപ്പൺ ഓഡിറ്റോറിയത്തിന് സമീപത്തെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീപ്രഭയാണ് ഭാര്യ. രണ്ട് പെൺമക്കളുണ്ട്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.