തിരുവനന്തപുരം: റവന്യു അണ്ടര്‍ സെക്രട്ടറി ഒ.ജി ശാലിനിയ്ക്കെതിരെ വീണ്ടും സര്‍ക്കാര്‍ നടപടി. ഉദ്യോഗസ്ഥയെ സെക്രട്ടേറിയറ്റിന് പുറത്തേയ്ക്ക് മാറ്റി. റവന്യു വകുപ്പില്‍ നിന്ന് ഹയര്‍സെക്കൻഡറി വകുപ്പിലേക്കാണ് മാറ്റി നിയമിച്ചത്. രണ്ടു മാസത്തെ അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചത്തിന് പിന്നാലെ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് എന്‍ട്രിയും സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
മുട്ടില്‍ മരം മുറി കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ശാലിനിക്ക് എതിരെ റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നടപടി സ്വീകരിച്ചത്. സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധവുമായി എത്തിയിരുന്നു.
ALSO READ: കേസ് ഒത്തുതീര്‍പ്പാക്കൽ: എ.കെ. ശശീന്ദ്രനെതിരെ പ്രതിഷേധം