ETV Bharat / state

മലക്കം മറിഞ്ഞ് ഗവർണർ, സർക്കാരിനെ നിരന്തരം വിമർശിക്കാൻ താൻ പ്രതിപക്ഷ നേതാവല്ല, സർക്കാരിന്‍റേത് മികച്ച പ്രവർത്തനം - Arif Muhammad Khan

ഉത്തരവാദിത്തപ്പെട്ട വ്യക്തി എന്ന നിലയിൽ ഭരണഘടന പ്രവർത്തനങ്ങളെ മാത്രമാണ് താൻ വിമർശിച്ചതെന്നും അല്ലാത്ത പക്ഷം കേരള സർക്കാർ കാഴ്‌ചവയ്‌ക്കുന്നത് മികച്ച പ്രവർത്തനമാണെന്നും ഗവർണർ

governor  governor praises Kerala government  Kerala government  Kerala government doing well  ഗവർണർ  താൻ പ്രതിപക്ഷ നേതാവല്ല  കേരള സർക്കാർ  ആരിഫ് മുഹമ്മദ് ഖാൻ  സർക്കാരിന്‍റേത് മികച്ച പ്രവർത്തനം  governor supports Kerala government  Arif Muhammad Khan  ഔദ്യോഗിക ഭാഷ
സർക്കാരിന്‍റേത് മികച്ച പ്രവർത്തനമെന്ന് ഗവർണർ
author img

By

Published : Jan 27, 2023, 3:51 PM IST

ഗവർണർ മാധ്യമങ്ങളെ കാണുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ താൻ വിമർശിച്ചത് ഭരണഘടന വിരുദ്ധമായ നടപടികളിൽ മാത്രമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ ഒട്ടേറെ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്‌ചവയ്‌ക്കുന്നു. ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങളിൽ സർക്കാരിന്‍റേത് മികച്ച പ്രവർത്തനമാണ്. ഇത് എന്‍റെ കൂടി സർക്കാരാണ്.

സർക്കാരിനെ നിരന്തരം വിമർശിക്കാൻ താൻ പ്രതിപക്ഷ നേതാവല്ല. ഭരണഘടനക്കെതിരെ ആര് എന്ത് നടപടിയെടുത്താലും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി എന്ന നിലയിൽ അതിനെതിരെ വിമർശനം ഉന്നയിക്കേണ്ടത് തന്‍റെ ഉത്തരവാദിത്തമാണ്. തനിക്ക് തന്‍റേതായ അഭിപ്രായങ്ങളുണ്ടെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് പുറത്താക്കുന്ന ബില്ലിൽ നിയമസഭയ്‌ക്ക് തനിച്ച് തീരുമാനം എടുക്കാൻ സാധിക്കില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഔദ്യോഗിക ഭാഷ വകുപ്പിന്‍റെ മേഖല സമ്മേളന - സമ്മാന വിതരണ ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ചടങ്ങിൽ അധ്യക്ഷനായി.

ഔദ്യോഗിക ഭാഷയിൽ പുരസ്‌കാരം: വിവിധ വിഭാഗങ്ങളിലായി ഔദ്യോഗിക ഭാഷയിൽ മികച്ച പ്രവർത്തനം നടത്തുന്ന കേന്ദ്രഗവൺമെന്‍റ് ഓഫിസുകൾക്കും ബാങ്കുകൾക്കും സ്ഥാപനങ്ങൾക്കും ചടങ്ങിൽ അവാർഡുകൾ നൽകി. ടൗൺ ഔദ്യോഗിക ഭാഷ നിർവഹണ സമിതികൾ ഔദ്യോഗിക ഭാഷ വകുപ്പിന് സമർപ്പിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അവാർഡുകൾ വിലയിരുത്തുന്നത്. ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രചാരണത്തിനായി ഔദ്യോഗിക ഭാഷാ വകുപ്പ് എല്ലാ സാമ്പത്തിക വർഷവും നാല് മേഖല സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.

ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ: 15-ാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിലും സർക്കാരിന്‍റെ നേട്ടങ്ങൾ വിവരിച്ചാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. അഭിമാനകരമായ സാമ്പത്തിക വളര്‍ച്ച സംസ്ഥാനം നേടിയെന്നും റിസർവ് ബാങ്കിന്‍റെ റിപ്പോർട്ട് പ്രകാരം കേരളം സാമ്പത്തികമായി മുന്നേറുകയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സുസ്ഥിര വികസനത്തിൽ നിതി ആയോഗ് പട്ടികയിൽ കേരളം മുന്നിലാണ്. അതിദാരിദ്ര്യം ഒഴിവാക്കാന്‍ സംസ്ഥാനം ശ്രദ്ധേയമായ പരിശ്രമം നടത്തുകയാണ്.

സംസ്ഥാനം സാമൂഹിക ശാക്തീകരണത്തിൽ മാതൃക: 65,000ത്തിൽ അധികം അതിദരിദ്രകുടുംബം കേരളത്തിൽ ഉണ്ട്. അതായത് 0.77 ശതമാനം ദരിദ്രകുടുംബങ്ങൾ. ഏറ്റവും ദരിദ്രരുടെ കുടുംബത്തെ കൈപിടിച്ചുയർത്താൻ സർക്കാർ പ്രതിജ്‌ഞബദ്ധമാണ്. സാമൂഹിക ശാക്തീകരണത്തില്‍ സംസ്ഥാനം മാതൃകയാണ്. ഗ്രാമപഞ്ചായത്തുകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നു.

also read: സര്‍വകലാശാല നിയമ ഭേദഗതി ബില്‍ രാഷ്‌ട്രപതിക്ക് അയക്കും, സര്‍ക്കാരിന്‍റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ താൻ പ്രതിപക്ഷ നേതാവല്ല : ഗവര്‍ണര്‍

തൊഴിലില്ലായ്‌മ പരിഹരിച്ച് സർക്കാർ: രാജ്യത്ത് തൊഴിൽ നൽകുന്നതിൽ കേരളം മൂന്നാം സ്ഥാനത്താണ്. തൊഴിലില്ലായ്‌മ ഇല്ലാതാക്കാൻ സർക്കാർ പരിശ്രമിക്കുകയാണ്. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം തൊഴിൽ നൽകുകയാണ് ലക്ഷ്യം. വ്യവസായത്തിലും നിക്ഷേപങ്ങളിലും സംസ്ഥാനം മുന്നേറുകയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.