തിരുവനന്തപുരം : ഗവർണർ ആർഎസ്എസിന് വേണ്ടി ജനാധിപത്യം തകർക്കാൻ ശ്രമിക്കുന്നുവെന്നും രാഷ്‌ട്രപതി ഭരണം വരുമ്പോൾ നോക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (MV Govindan against governor). രാഷ്‌ട്രപതി ഭരണം (Arif Mohammed Khan) കാണിച്ച് ഭയപ്പെടുത്തേണ്ട കാര്യമില്ല. ഗവർണർ ഭരണഘടനാവിരുദ്ധമായി പ്രവർത്തിക്കുന്നു (governor is acting unconstitutionally).
വായയ്‌ക്ക് തോന്നിയത് വിളിച്ചുപറയുകയാണ്. സ്ഥാനത്തിൻ്റെ വലിപ്പം അദ്ദേഹം മനസിലാക്കുന്നില്ല. ഭീഷണിക്ക് വഴങ്ങാൻ തയ്യാറല്ല. കേരളത്തിൽ ക്രമസമാധാനനില തകർന്നിട്ടില്ല. ബ്ലെഡി കണ്ണൂർ പരാമർശം എന്തടിസ്ഥാനത്തിലെന്നും എം വി ഗോവിന്ദൻ ചോദിച്ചു. സ്ഥാനത്തിന്‍റെ വലിപ്പം മനസിലാക്കാതെ ഗവർണർ ആർഎസ്‌എസിന്‍റെയും ബിജെപിയുടെയും നേതൃത്വവുമായി ചർച്ച ചെയ്‌ത് പ്രസ്‌താവന പുറപ്പെടുവിക്കുന്ന അവസ്ഥയാണ്.
ചാൻസലർ എന്നതും ഗവർണർ എന്നതും പ്രധാനപ്പെട്ട സ്ഥാനമാണ്. ജനാധിപത്യ സംവിധാനത്തോടും ഭരണഘടനയോടും പുലർത്തേണ്ട ശരിയായ നിലപാട് മറന്നുകൊണ്ടുള്ള പ്രവർത്തിയാണ് അദ്ദേഹത്തിന്‍റേത്. കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ അടുത്തതെന്ത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ഫലപ്രദമായ നീക്കമാണ് ഗവർണർ നടത്തുന്നത്. കേരളത്തിൽ ഇത് ഏശില്ല. ഭീഷണിക്ക് വഴങ്ങാൻ ഇടതുപക്ഷം തയ്യാറല്ല. ക്രമസമാധാന നില കേരളത്തിൽ തകർന്നിട്ടില്ല. എസ്എഫ്ഐ സ്വതന്ത്ര ജനാധിപത്യ സംഘടനയാണ്. അതിന് പ്രവർത്തിക്കാൻ അവകാശമുണ്ട്.
മുഖ്യമന്ത്രിയുടെ ആജ്ഞ അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന പ്രസ്‌താവന തെറ്റാണ്. തോന്നിയത് പോലെയാണ് ഗവർണർ സംസാരിക്കുന്നത്. കണ്ണൂർ എന്നല്ല ഏത് ജില്ലയെയും അവഹേളിക്കാൻ ഗവർണർക്ക് അവകാശമില്ല. ആർഎസ്എസിനും ബിജെപിക്കും വേണ്ടിയാണ് നോമിനേഷനുകള്‍, ഗവർണർ നടത്തുന്നത്. കേരളത്തിൽ പ്രശ്‌നമുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങൾ ഇത് തിരിച്ചറിയും.
കാലിക്കറ്റ് - കേരള സർവകലാശാലകളിൽ ബിജെപി സിൻഡിക്കേറ്റ് അംഗങ്ങളെ തിരുകി കയറ്റാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നത്. മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം വന്നില്ലല്ലോ. കേരളത്തിൽ രാഷ്‌ട്രപതി ഭരണം വരുമ്പോൾ നോക്കാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഗവർണർ അടിമുടി പ്രകോപനം ഉണ്ടാക്കുന്നെന്ന് എംവി ഗോവിന്ദൻ : ശേഷിക്കുന്ന ചുരുങ്ങിയ കാലത്തിനിടെ സംഘപരിവാർ പ്രീണനത്തിനാണ് ഗവർണർ ശ്രമിക്കുന്നത്. ഈ പ്രവർത്തി ഗവർണർക്ക് യോജിച്ചതാണോയെന്ന് പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. സംസ്ഥാന വിരുദ്ധമായ പ്രവർത്തനവും ഭീഷണിയും ഉപയോഗിക്കുന്ന തരത്തിലേക്ക് ഗവർണർ തരം താണു. സാധാരണ പൗരന് പോലും നിരക്കാത്ത പെരുമാറ്റമാണിത്. ഗവർണർക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ 124ാം വകുപ്പ് ചുമത്തിയത് നിയമപരമായി പരിശോധിക്കും. ഗവർണറുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വമാണ്. ഗവർണർ അടിമുടി പ്രകോപനം ഉണ്ടാക്കുന്നുവെന്നും എംവി ഗോവിന്ദൻ നേരത്തേ പ്രതികരിച്ചിരുന്നു.
ALSO READ: ഗവണര്‍ക്കെതിരെ പ്രതിഷേധം തുടരും, ഇത് ജനാധിപത്യ രാജ്യമാണ്; എംവി ഗോവിന്ദൻ
ALSO READ: സാധാരണ പൗരന് പോലും നിരക്കാത്ത പെരുമാറ്റം, ഗവർണർ അടിമുടി പ്രകോപനം ഉണ്ടാക്കുന്നു : എംവി ഗോവിന്ദൻ