തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ (Governor Arif Mohammad khan) ഡ്രൈവർ ആത്മഹത്യ ചെയ്ത നിലയിൽ (driver committed suicide). ചേർത്തല സ്വദേശി തേജസ് ആണ് മരിച്ചത്. രാജ്ഭവനിലെ (Rajbhavan Kerala) ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
also read: Adimali Acid Attack| അടിമാലിയില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം,കാഴ്‌ച നഷ്ടമായി ; യുവതി അറസ്റ്റില്‍
സംഭവസ്ഥലത്തുനിന്നും ആത്മഹത്യകുറിപ്പ് (suicide note) കണ്ടെത്തി. തന്‍റെ മരണത്തിൽ ആരും ഉത്തരവാദികൾ അല്ലെന്നാണ് ആത്മഹത്യാകുറിപ്പിലെ പരാമർശം. മ്യൂസിയം പൊലീസെത്തി പരിശോധന നടത്തുന്നു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)