ETV Bharat / state

ആരോഗ്യം തൃപ്‌തികരം: ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് ഗവർണറും നേതാക്കളും - ആരിഫ് മുഹമ്മദ് ഖാൻ

ഏറെ കാലമായി ചികിത്സയിലായിരുന്ന ഉമ്മൻ ചാണ്ടി ഇപ്പോൾ തിരുവനന്തപുരത്തെ ജഗതിയിലുള്ള വസതിയിൽ വിശ്രമത്തിലാണ്

governor  Oommen Chandy  governor visited Oommen Chandy  arif muhamad khan  kerala news  malayalam news  Oommen Chandy residence  ഉമ്മൻചാണ്ടിയെ സന്ദർശിച്ച് ഗവർണർ  ഉമ്മൻചാണ്ടിയെ സന്ദർശിച്ച് നേതാക്കൾ  ഉമ്മൻചാണ്ടി  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ഗവർണർ  ആരിഫ് മുഹമ്മദ് ഖാൻ
ഉമ്മൻചാണ്ടിയെ സന്ദർശിച്ച് ഗവർണറും നേതാക്കളും
author img

By

Published : Jan 3, 2023, 6:27 PM IST

ഉമ്മൻചാണ്ടിയെ സന്ദർശിച്ച് ഗവർണർ

തിരുവനന്തപുരം: വിദഗ്‌ധ ചികിത്സയ്‌ക്കു ശേഷം വീട്ടിൽ വിശ്രമിക്കുന്ന ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉമ്മൻ ചാണ്ടിയുടെ തിരുവനന്തപുരം ജഗതിയിലെ വസതിയായ പുതുപ്പള്ളി ഹൗസിലെത്തിയാണ് ഗവർണർ കണ്ടത്. സുഖ വിവരങ്ങൾ അന്വേഷിക്കുന്നതിനുള്ള സൗഹൃദ സന്ദർശനമായിരുന്നു.

ഉമ്മൻ ചാണ്ടിക്കും കുടുംബത്തിനുമൊപ്പം 15 മിനിറ്റോളം ചിലവിട്ട ശേഷമാണ് ഗവർണർ മടങ്ങിയത്. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും കുടുംബത്തോടൊപ്പമെത്തി ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. എംഎൽഎമാരായ എം വിൻസന്‍റ്, പിസി വിഷ്‌ണു നാഥ് എന്നിവരും എത്തിയിരുന്നു.

ജർമനിയിലും, ബെംഗളൂരുവിലും വിദഗ്‌ധ ചികിത്സയ്‌ക്കു ശേഷമാണ് ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്. നിലവിൽ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.