ETV Bharat / state

Arif Mohammad Khan | പ്രതിപക്ഷത്തിന്‍റെ രാജി ആവശ്യത്തോട് പൊട്ടിത്തെറിച്ച് ഗവർണർ - Governor Arif Mohammad Khan against opposition

പ്രതിപക്ഷ അഭിപ്രായം മുഖവിലക്കെടുക്കുന്നില്ല, രാഷ്ട്രീയ വിവാദത്തിന് നിൽക്കുന്നില്ലെന്നും ഗവർണർ

പ്രതിപക്ഷത്തിന്‍റെ രാജി ആവശ്യത്തോട് പൊട്ടിതെറിച്ച് ഗവർണർ  പ്രതിപക്ഷത്തിനെതിരെ ആരിഫ് മുഹമ്മദ് ഖാന്‍  രാജി ആവശ്യത്തില്‍ പ്രതികരിച്ച് ആരിഫ് മുഹമ്മദ് ഖാന്‍  Governor Arif Mohammad Khan against opposition  Governor response on opposition demand for resignation
പ്രതിപക്ഷത്തിന്‍റെ രാജി ആവശ്യത്തോട് പൊട്ടിതെറിച്ച് ഗവർണർ
author img

By

Published : Jan 6, 2022, 12:54 PM IST

Updated : Jan 6, 2022, 1:13 PM IST

തിരുവനന്തപുരം : രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യത്തിൽ പൊട്ടിത്തെറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷ അഭിപ്രായം മുഖവിലക്കെടുക്കുന്നില്ല. രാഷ്ട്രീയ വിവാദത്തിന് നിൽക്കുന്നില്ലെന്നും ഗവർണർ വ്യക്തമാക്കി. ചാൻസിലർ പദവിയിൽ തുടരില്ല. സർവകലാശാലകളുടെ കാര്യത്തിൽ അനാവശ്യമായ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പുലഭിക്കണം.

Arif Mohammad Khan | പ്രതിപക്ഷത്തിന്‍റെ രാജി ആവശ്യത്തോട് പൊട്ടിത്തെറിച്ച് ഗവർണർ

എന്നാൽ തീരുമാനം പുനപ്പരിശോധിക്കാം.ഡി ലിറ്റ് വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ല. രാഷ്ട്രപതി ഭവൻ അടക്കം ദേശീയ പ്രാധാന്യമുള്ള ഓഫിസുമായി ബന്ധപ്പെട്ട വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കാനാകില്ല. രാജ്യത്തിന്‍റെ അന്തസ്സിനെ ബാധിക്കുന്ന ഗുരുതര വിഷയങ്ങളെ പറ്റി മാത്രമാണ് തന്‍റെ ആശങ്ക.

Also Read: 'ചാന്‍സിലറാകാനില്ല' ; നിലപാട്‌ ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍

രാജ്യത്തിന്‍റെ യശസ്സിനെ ബാധിക്കുന്ന ഒരു പദവിയിലും തുടരാനാകില്ല. സർവകലാശാലകളിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ ഇടപെടൽ അസഹനീയമാണ്. ഇത് ഇങ്ങനെ തുടരാൻ കഴിയില്ലെന്നും ഗവർണർ വ്യക്തമാക്കി.

ശ്രീനാരായണ ഓപ്പൺ സർവകലാശാല ഓർഡിനൻസിലൂടെയാണ് കൊണ്ടുവന്നത്. തിടുക്കമുള്ളതിനാലാണ് ഓർഡിനൻസിലൂടെ കൊണ്ടുവന്നത്. എന്നാൽ പതിനഞ്ച് മാസമായിട്ടും നിയമനം നടന്നിട്ടില്ല. ഇതാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അവസ്ഥയെന്ന് ഗവർണർ വ്യക്തമാക്കി.

Last Updated : Jan 6, 2022, 1:13 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.