ETV Bharat / state

മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും - ഓണക്കാലം

ഓരോ മനസിലും ഭവനത്തിലും ഉത്സവത്തിന്‍റെ സ്വര്‍ഗീയാനന്ദം പകരട്ടെയെന്ന് ഗവര്‍ണര്‍ ആശംസിച്ചപ്പോള്‍ ഓണം ഐക്യത്തോടെ ചേര്‍ത്തു നിര്‍ത്തട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓണാശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും  മുഖ്യമന്ത്രി പിണറായി വിജയന്‍  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  Governor Arif Muhammad Khan  Chief Minister Pinarayi Vijayan  തിരുവനന്തപുരം വാര്‍ത്ത  Thiruvananthapuram news  ഓണക്കാലം  onam season
മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും
author img

By

Published : Aug 20, 2021, 4:53 PM IST

തിരുവനന്തപുരം: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. സമത്വവും ഒരുമയും ഐശ്വര്യവും നിറഞ്ഞ ഒരു നല്ലകാലത്തിന്‍റെ ഓര്‍മ പുതുക്കുന്ന ഓണം ഓരോ മനസിലും ഭവനത്തിലും ഉത്സവത്തിന്‍റെ സ്വര്‍ഗീയാനന്ദം പകരട്ടെയെന്ന് ഗവര്‍ണര്‍ ആശംസിച്ചു.

ഓണത്തിന്‍റെ ഈണവും സമ്പല്‍സമൃദ്ധിയുടെ തിളക്കവും കേരളം നല്‍കുന്ന ഒരുമയുടെയും സമത്വത്തിന്‍റെയും സ്‌നേഹസന്ദേശമായി ലോകമെങ്ങും പരക്കട്ടെ എന്നും ഗവര്‍ണര്‍ മലയാളികളോടായി പറഞ്ഞു. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകള്‍ നമ്മളില്‍ നിറയ്ക്കട്ടെയെന്നും ഐക്യത്തോടെ നമ്മെ ചേര്‍ത്തു നിര്‍ത്തട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

ഒരുമയുടെയും സ്‌നേഹത്തിന്‍റെയും സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതി ഒരു തിരുവോണ ദിനം കൂടി വന്നെത്തിയിരിക്കുന്നു. പൂക്കളം തീര്‍ത്തും പുതുവസ്ത്രങ്ങള്‍ ധരിച്ചും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികളാകെ ഓണത്തെ വരവേല്‍ക്കുകയാണ്.

പ്രതിബന്ധങ്ങള്‍ തരണം ചെയ്തു പ്രതിസന്ധി കാലത്തെ അതിജീവിക്കാന്‍ വേണ്ട പ്രത്യാശയും ഊര്‍ജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസുകളില്‍ പകരുന്നതെന്നും മുഖ്യമന്ത്രി ആശംസകുറിപ്പില്‍ പറഞ്ഞു.

ALSO READ: നിറം മങ്ങുന്ന 'ചമയങ്ങളും ഉടയാടകളും' പിന്നെ ഈ വ്യാപാരികളും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.