തിരുവനന്തപുരം: ഓണാഘോഷത്തിന് മാർഗനിർദേശങ്ങളുമായി സംസ്ഥാന സർക്കാർ. കടകളുടെ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ കർശന മാനദണ്ഡങ്ങളാണ് മാർഗനിർദേശത്തിലുള്ളത്. കടകളിൽ ആൾക്കൂട്ടം പാടില്ല, കടയുടെ വലിപ്പം അനുസരിച്ച് മാത്രം ആളുകളെ പ്രവേശിപ്പിക്കുക, സാനിറ്റൈസർ ഉടമ നൽകണം എന്നീ കാര്യങ്ങൾ വ്യാപാരികളുമായി ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിക്കാൻ ജില്ലാ കലക്‌ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രദർശനങ്ങളും മേളകളും അനുവദിക്കില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു. കൂട്ടം കൂടിയുള്ള ഓണഘോഷവും സദ്യയും ഒഴിവാക്കണം. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾ വാങ്ങരുതെന്നും നിർദേശമുണ്ട്.
ഓണാഘോഷത്തിന് കർശന നിയന്ത്രണങ്ങളുമായി സർക്കാർ - ഓണഘോഷത്തിന് കർശന നിയന്ത്രണം
പ്രദർശനങ്ങളും മേളകളും അനുവദിക്കില്ല. കൂട്ടം കൂടിയുള്ള ഓണഘോഷവും സദ്യയും ഒഴിവാക്കണം. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾ വാങ്ങരുത് തുടങ്ങിയ നിർദേശങ്ങളുമുണ്ട്.