ETV Bharat / state

പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തും - psc rank holders strike

മന്ത്രിമാര്‍ ചര്‍ച്ചയ്‌ക്ക്‌ തയ്യാറാകണമെന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യം ഇനിയും അംഗീകരിക്കാതെ ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് നിയോഗിച്ചിരിക്കുന്നത്.

പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തും  പിഎസ്‌സി സമരം  പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരം  തിരുവനന്തപുരം സമരം  സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം  ഉദ്യോഗാര്‍ഥികളുടെ സമരം  rank holders protest  government representatives talks with psc rank holders  psc rank holders strike  thiruvananthapuram strike
പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തും; ചര്‍ച്ച വൈകുന്നേരം നാല്‌ മണിക്ക്
author img

By

Published : Feb 20, 2021, 3:10 PM IST

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ഥികളും സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള ചര്‍ച്ച വൈകിട്ട് നാല്‌ മണിക്ക്. ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെ ജോസ്‌, എഡിജിപി മനോജ്‌ എബ്രഹാം എന്നിവരാണ് സിപിഒ റാങ്ക്‌ ഹോള്‍ഡേഴ്‌സുമായി ചര്‍ച്ച നടത്തുന്നത്. സെക്രട്ടേറിയറ്റില്‍ വെച്ചാണ് കൂടിക്കാഴ്‌ച.

കൂടുതല്‍ വായനയ്‌ക്ക്‌; പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ചയ്‌ക്ക് തയ്യാറായി സര്‍ക്കാര്‍

ചര്‍ച്ചയ്‌ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി രാവിലെ 11 മണിയോടെ തിരുവനന്തപുരം സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച്‌ പൊലീസ് ഉദ്യോഗസ്ഥരാണ് ഉദ്യോഗാര്‍ഥികള്‍ക്ക് കത്ത് കൈമാറിയത്. അതേസമയം മന്ത്രിമാര്‍ ചര്‍ച്ചയ്ക്ക്‌ തയ്യാറാകണമെന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യം ഇനിയും അംഗീകരിക്കാതെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെയാണ് ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ നിയോഗിച്ചിട്ടുളളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.