ETV Bharat / state

Govt Order To Protect Outgoing Teachers ഇംഗ്ലീഷിനെ ഭാഷാ വിഷയമായി പരിഗണിച്ച് തസ്‌തിക നിര്‍ണയം; പുറത്താകുന്ന അധ്യാപകരെ സംരക്ഷിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

ഹൈസ്‌ക്കൂളുകളില്‍ ഇംഗ്ലീഷിനെ ഭാഷാ വിഷയമായി പരിഗണിച്ച് തസ്‌തിക നിര്‍ണയത്തിന് ശേഷം പുറത്താകുന്ന അദ്ധ്യാപകരെ സംരക്ഷിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

Government order to protect outgoing teachers  Teachers  Govt Order To Protect Outgoing Teachers  Protect Outgoing Teachers  അദ്ധ്യാപകരെ സംരക്ഷിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്  തസ്‌തിക നിര്‍ണയം  Determination of post  ഹൈക്കോടതി ഉത്തരവ്‌  High Court order  പൊതുവിദ്യാഭാസ ഡയറക്‌ടര്‍  Director of Public Education  English as the language in high schools
Govt Order To Protect Outgoing Teachers
author img

By ETV Bharat Kerala Team

Published : Oct 25, 2023, 11:08 PM IST

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഹൈസ്‌ക്കൂളുകളില്‍ ഇംഗ്ലീഷിനെ ഭാഷാ വിഷയമായി പരിഗണിച്ച് തസ്‌തിക നിര്‍ണയത്തിന് ശേഷം പുറത്താകുന്ന അധ്യാപകരെ സംരക്ഷിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് (Govt Order To Protect Outgoing Teachers). ഇതനുസരിച്ച് തസ്‌തിക നിര്‍ണയത്തിന് (Determination of post) ശേഷം അഞ്ചോ അതിലധികമോ ഡിവിഷനുള്ള സ്‌കൂളുകളില്‍ നിന്ന് ഈ അധ്യയന വര്‍ഷം തസ്‌തിക നഷ്‌ടപ്പെട്ട് പുറത്ത് പോകുന്ന അധ്യാപകരെ നിലനിര്‍ത്താന്‍ പൊതുവിദ്യാഭാസ ഡയറക്‌ടര്‍ ഉത്തരവിട്ടു.

സംസ്ഥാനത്തെ ഹൈസ്‌ക്കൂളുകളില്‍ ഇംഗ്ലീഷിനെ കോര്‍വിഷയമായാണ് പരിഗണിച്ചിട്ടുള്ളത്. ഭാഷ വിഷയങ്ങള്‍ക്ക് പിരിയഡ്‌ അടിസ്ഥാനത്തിലും കോര്‍ വിഷയങ്ങള്‍ക്ക് ഡിവിഷന്‍ അടിസ്ഥാനത്തിലുമാണ് തസ്‌തിക നര്‍ണയം. ഈ കാരണത്താല്‍ അഞ്ച് ഡിവിഷനുണ്ടെങ്കില്‍ മാത്രമേ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപക തസ്‌തിക അനുവദിക്കുകയുള്ളു. ഈ ചട്ടപ്രകാരം ജോലിയില്‍ പ്രവേശിച്ചവര്‍ക്കാണ് പുതിയ ഉത്തരവ് പ്രകാരം സംരക്ഷണം ലഭിക്കുക.

ഇംഗ്ലീഷിനെ കോര്‍ വിഷയമാക്കിയതിനാല്‍ മറ്റ് വിഷയങ്ങളിലെ 642 അധ്യാപകരാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്‌ഡഡ് ഹൈസ്‌ക്കൂളുകളില്‍ ഇംഗ്ലീഷ് വിഷയം പഠിപ്പിക്കുന്നത്. ഇതിനെ തുടര്‍ന്ന് 2018 ല്‍ പിടിഎകള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഇംഗ്ലീഷിനെ ഭാഷ വിഷയമായി കണക്കാക്കി 2021-22 അദ്ധ്യായന വര്‍ഷം മുതല്‍ തസ്‌തിക അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

കേരളം രാജ്യാന്തര വിദ്യാർഥികളുടെ പ്രധാന പഠന കേന്ദ്രങ്ങളിലൊന്ന് മുഖ്യമന്ത്രി: കേരളം രാജ്യാന്തര വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന പ്രധാന പഠന കേന്ദ്രങ്ങളിലൊന്നായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർഥികളെയും ആകർഷിക്കുകയാണ്. കേരളത്തിലെ വിവിധ കാമ്പസുകളിലായി നാൽപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള 450 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ബഹുസ്വരതയും വൈവിധ്യമാർന്ന സാംസ്‌കാരികതയും കേരളത്തിന്‍റെ ഭാഗമാണെന്നതിന്‍റെ സാക്ഷ്യപത്രം കൂടിയാണിതെന്നും കേരളീയം പരിപാടിക്ക് മുന്നോടിയായി ഒക്‌ടോബര്‍ 20 ന്‌ തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ഉപരിപഠനത്തിനെത്തുന്ന രാജ്യാന്തര വിദ്യാർഥികൾക്കായി 43,500 ചതുരശ്ര അടിയുള്ള ഹോസ്റ്റൽ സമുച്ചയമടക്കമുള്ളവ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. കേരളത്തെ അറിവിന്‍റെ സമ്പദ്‌വ്യവസ്ഥയും നൂതനസമൂഹവുമായി പരിവർത്തനപ്പെടുത്തുന്ന പ്രക്രിയയിലാണ് നമ്മള്‍. നവകേരളം സാക്ഷാത്കരിക്കുന്നതിനായി കേരളത്തെ പുതുതായി നിർമിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സർവകലാശാലയ്ക്കു കീഴിലുള്ള പഠന വകുപ്പുകളിലും കോളേജുകളിലും പഠിക്കുന്ന 41 രാജ്യങ്ങളിലെ 162 വിദേശ വിദ്യാർഥികളാണ് സംഗമത്തിൽ പങ്കെടുത്തത്. അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ബെനിൻ, ബോട്ട്‌സ്വാന, കാമറൂൺ, ചാഡ്, കൊളംബിയ, കൊമോറോസ്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, ഇറാഖ്, ജോർദാൻ, കെനിയ, ലാവോസ്, ലെസോത്തോ, മലാവി, മലേഷ്യ, മാലി, മൗറീഷ്യസ്, മൊസാംബിക്യൂ, നമീബിയ, നേപ്പാൾ, നൈജീരിയ, പലസ്തീൻ, റുവാൻഡ, സിയറാ ലിയോൺ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, സുഡാൻ, സിറിയ, താജിക്കിസ്ഥാൻ, താൻസാനിയ, ഗാംബിയ, ട്രിനിഡാഡ് ആൻഡ് ടുബാഗോ, തുർക്ക്‌മെനിസ്ഥാൻ, ഉഗാണ്ട, വിയറ്റ്‌നാം, യെമൻ, സാംബിയ, സിംബാബ്‌വെ എന്നീ രാജ്യങ്ങളിൽ നിന്നെത്തിയ വിദ്യാർഥികളാണ് സംഗമത്തിൽ പങ്കെടുത്തത്. ഇവരിൽ ബിരുദതലത്തിൽ പഠിക്കുന്ന 28 വിദ്യാർഥികളും, ബിരുദാനന്തരബിരുദത്തിന് പഠിക്കുന്ന 62 വിദ്യാർഥികളും, ഗവേഷകരായ 52 പേരും ഉൾപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.