തിരുവനന്തപുരം: സംസ്ഥാനത്ത് എയർ ആംബുലൻസ് പദ്ധതി സർക്കാർ പരിഗണനയില്‍ ഇല്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. അടിയന്തര സാഹചര്യങ്ങളിൽ വിദഗ്‌ധ ചികിത്സക്കായി രോഗികളെ വേഗത്തിൽ എത്തിക്കുന്നതിന് എയർ ആംബുലൻസ് സംവിധാനം വേണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യം പരിഗണനയില്‍ ഇല്ലെന്നാണ് അരോഗ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. അയിഷ പോറ്റി എംഎൽഎയുടെ ചോദ്യത്തിനാണ് ആരോഗ്യമന്ത്രി മറുപടി നൽകിയിരിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് ആംബുലൻസിൽ റോഡ് മാർഗമാണ് രോഗികളെ വിദഗ്‌ധ ചികിത്സക്കായി കൊണ്ടുപോകുന്നത്. സംസ്ഥാനത്തിന് പുറത്തേക്ക് രോഗികളെ കൊണ്ടുപോകുന്നതും റോഡ് മാര്‍ഗമാണ്.
എയർ ആംബുലൻസ് പദ്ധതി; സര്‍ക്കാര്‍ പരിഗണനയില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി - kk shailaja news
അയിഷ പോറ്റി എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
![എയർ ആംബുലൻസ് പദ്ധതി; സര്‍ക്കാര്‍ പരിഗണനയില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4975863-thumbnail-3x2-kk.jpg?imwidth=3840)
തിരുവനന്തപുരം: സംസ്ഥാനത്ത് എയർ ആംബുലൻസ് പദ്ധതി സർക്കാർ പരിഗണനയില്‍ ഇല്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. അടിയന്തര സാഹചര്യങ്ങളിൽ വിദഗ്‌ധ ചികിത്സക്കായി രോഗികളെ വേഗത്തിൽ എത്തിക്കുന്നതിന് എയർ ആംബുലൻസ് സംവിധാനം വേണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യം പരിഗണനയില്‍ ഇല്ലെന്നാണ് അരോഗ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. അയിഷ പോറ്റി എംഎൽഎയുടെ ചോദ്യത്തിനാണ് ആരോഗ്യമന്ത്രി മറുപടി നൽകിയിരിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് ആംബുലൻസിൽ റോഡ് മാർഗമാണ് രോഗികളെ വിദഗ്‌ധ ചികിത്സക്കായി കൊണ്ടുപോകുന്നത്. സംസ്ഥാനത്തിന് പുറത്തേക്ക് രോഗികളെ കൊണ്ടുപോകുന്നതും റോഡ് മാര്‍ഗമാണ്.
Body:...
Conclusion: