ETV Bharat / state

ശമ്പള പരിഷ്‌കരണത്തിൽ അലംഭാവം; സർക്കാർ മെഡിക്കല്‍ കോളജ് ഡോക്‌ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക് - മെഡിക്കല്‍ കോളജ്

ഡോക്‌ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎയാണ് ഈ മാസം 9 മുതല്‍ സമരം പ്രഖ്യാപിച്ചത്. രോഗി പരിചരണത്തെ ബാധിക്കാത്ത തരത്തിലാകും പ്രതിഷേധം.

Government Medical College doctors protest  Government Medical College  doctors protest  ശമ്പള പരിഷ്‌കരണത്തിൽ അലംഭാവം  മെഡിക്കല്‍ കോളജ്  കെജിഎംസിടിഎ
ശമ്പള പരിഷ്‌കരണത്തിൽ അലംഭാവം; സർക്കാർ മെഡിക്കല്‍ കോളജ് ഡോക്‌ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്
author img

By

Published : Nov 5, 2021, 3:50 PM IST

തിരുവനന്തപുരം : അര്‍ഹമായ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്‌ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്. ഡോക്‌ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎയാണ് ഈ മാസം 9 മുതല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രതിഷേധത്തിന്‍റെ ഭാഗമായി ചൊവ്വാഴ്‌ച എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെയും പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് പ്രതിഷേധജാഥയും ഓഫിസിനുമുന്‍പില്‍ ധര്‍ണയും നടത്തും. രോഗി പരിചരണത്തെ ബാധിക്കാത്ത തരത്തിലാകും പ്രതിഷേധം.

ഡോക്‌ടർമാരുടെ വാദം ഇങ്ങനെ

2016 ല്‍ നടക്കേണ്ടിയിരുന്ന ശമ്പളപരിഷ്‌കരണം ഏറെ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ 4 വര്‍ഷം വൈകി 2020ല്‍ മാത്രമാണ് ലഭ്യമായത്. ശമ്പളപരിഷ്‌കരണ ഉത്തരവ് കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ പുറത്തിറങ്ങിയെങ്കിലും ഇതുവരെയും ബഹുഭൂരിഭാഗം മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്കും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും നല്‍കിയിട്ടില്ല. വിവിധതലത്തിലുള്ള അപാകതകള്‍ ചൂണ്ടിക്കാണിച്ചിട്ടും അതൊന്നും ഇതുവരെയും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ALSO READ : ഫസൽ വധം: പിന്നിൽ കൊടി സുനി; ആർ.എസ്.എസ് പങ്ക് തള്ളി സിബിഐ

സംഘടന മുന്നോട്ട വച്ച ആവശ്യങ്ങള്‍

1. എന്‍ട്രി കേഡറില്‍ വന്നിട്ടുള്ള ശമ്പള സ്‌കെയിലിലെ അപാകതകള്‍ പരിഹരിക്കുക.

2. അസിസ്റ്റന്‍റ് പ്രൊഫസറില്‍ നിന്നും അസോസിയേറ്റ് പ്രൊഫസര്‍ ആയുള്ള സ്ഥാനക്കയറ്റത്തിന് ഇപ്പോള്‍ നടപ്പാക്കിയ ദീര്‍ഘിപ്പിച്ച കാലയളവ് പുനഃക്രമീകരിക്കുക.

3.മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരെ നിലവിലുള്ള മെഡിക്കല്‍ കോളജില്‍ നിന്നും പുതുതായി തുടങ്ങുന്ന മെഡിക്കല്‍ കോളജുകളിലേക്ക് ക്രമവിരുദ്ധമായി മാറ്റരുത്.

4. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് യു.ജി.സി നിബന്ധനകളില്‍ വന്ന അപാകതകള്‍ പരിഹരിക്കുക.

5. എല്ലാ അദ്ധ്യാപകര്‍ക്കും എത്രയും വേഗത്തില്‍ പരിഷ്‌കരിച്ച ഉത്തരവ് പ്രകാരമുള്ള പേ സ്ലിപ് ലഭ്യമാക്കുക.

6.. പുതുക്കിയ ശമ്പളവും ആനുകൂല്യങ്ങളും ശമ്പളകുടിശ്ശികയും കാലതാമസമില്ലാതെ വിതരണം ചെയ്യുക.

7.പുതുക്കിയ ഡി.എ ഉടന്‍ എല്ലാ ഡോക്ടര്‍മാര്‍ക്കും ലഭ്യമാക്കുക.

8. പത്തുവര്‍ഷത്തില്‍ കൂടുതല്‍ സേവനകാലാവധി ഉള്ള പ്രൊഫസര്‍മാരുടെ (കേഡറും / CAP യും) പേ ലെവല്‍ 15 ലേക്ക് മാറ്റി പുനഃക്രമീകരിക്കുക.

9.അസോസിയേറ്റ് പ്രൊഫസര്‍ അഡിഷണല്‍ പ്രൊഫസര്‍ ആകാനുള്ള കാലാവധി 1/1/2016 മുതല്‍ 3 വര്‍ഷമായി ചുരുക്കണം.

10. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന സമയബന്ധിത സ്ഥാനക്കയറ്റം ഉടന്‍ നടപ്പിലാക്കുക.

11. റഗുലര്‍ പ്രോമോഷനുമായി ബന്ധപ്പെട്ട ഡി.പി.സി മീറ്റിങ്ങുകള്‍ കാലതാമസമില്ലാതെ നടത്തുകയും ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തുകയും ചെയ്യുക.

12. അഡിഷണല്‍ പ്രൊഫസര്‍ ആയ ദിനം മുതല്‍ തന്നെ എല്ലാ അഡിഷണല്‍ പ്രൊഫസര്‍മാരെയും പ്രൊഫസറായി (CAP) പുനര്‍ നാമകരണം ചെയ്യണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.