തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി ധനകാര്യ വകുപ്പ്. അത്യാവശ്യ ചെലവുകള്‍ ഒഴികെയുള്ള ബില്ലുകള്‍ പാസാക്കേണ്ടെന്നാണ് നിര്‍ദേശം. ട്രഷറി ഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. സാധാരണയായി ശമ്പള ദിവസം കഴിഞ്ഞാല്‍ ട്രഷറി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയാണ് പതിവ്. എന്നാല്‍ അതിന് വിപരീതമായി ഏര്‍പ്പെടുത്തിയ നിലവിലെ നിയന്ത്രണം സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണെന്നാണ് വിലയിരുത്തല്‍. അത്യാവശ്യമുള്ള 31 ഇനങ്ങള്‍ക്ക് പണം നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം
അത്യാവശ്യ ചെലവ് ഒഴികെയുള്ള ഒരു ബില്ലുകളും പാസാക്കേണ്ടെന്നാണ് ധനവകുപ്പിന്‍റെ നിർദേശം. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി ധനകാര്യ വകുപ്പ്. അത്യാവശ്യ ചെലവുകള്‍ ഒഴികെയുള്ള ബില്ലുകള്‍ പാസാക്കേണ്ടെന്നാണ് നിര്‍ദേശം. ട്രഷറി ഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. സാധാരണയായി ശമ്പള ദിവസം കഴിഞ്ഞാല്‍ ട്രഷറി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയാണ് പതിവ്. എന്നാല്‍ അതിന് വിപരീതമായി ഏര്‍പ്പെടുത്തിയ നിലവിലെ നിയന്ത്രണം സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണെന്നാണ് വിലയിരുത്തല്‍. അത്യാവശ്യമുള്ള 31 ഇനങ്ങള്‍ക്ക് പണം നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Body:.Conclusion: