ETV Bharat / state

പട്ടികവർഗ വിഭാഗങ്ങളുടെ വായ്പക്ക് അഞ്ചുകോടിയുടെ സർക്കാർ ഗ്യാരണ്ടി - അഞ്ചുകോടിയുടെ സർക്കാർ ഗ്യാരണ്ടി

ദേശീയ ധനകാര്യ കോർപറേഷനുകളിൽ നിന്ന് വായ്പ എടുക്കുന്നതിന് പിണറായി സർക്കാർ ഇതുവരെ 740. 56 കോടി രൂപ അധിക ഗ്യാരന്‍റിയായി നൽകിയിട്ടുണ്ട്.

Government guarantee of `5 crore for ST loans  Government guarantee  ST loans  പട്ടികവർഗ വിഭാഗങ്ങളുടെ വായ്പക്ക് അഞ്ചുകോടിയുടെ സർക്കാർ ഗ്യാരണ്ടി  പട്ടികവർഗ വിഭാഗം  അഞ്ചുകോടിയുടെ സർക്കാർ ഗ്യാരണ്ടി  സർക്കാർ ഗ്യാരണ്ടി
പട്ടികവർഗ വിഭാഗങ്ങളുടെ വായ്പക്ക് അഞ്ചുകോടിയുടെ സർക്കാർ ഗ്യാരണ്ടി
author img

By

Published : Dec 24, 2020, 8:20 PM IST

തിരുവനന്തപുരം: ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷനിൽ നിന്ന് വായ്പ എടുക്കുന്നതിന് സംസ്ഥാന വനിതാ വികസന കോർപ്പറേഷന് അഞ്ചു കോടി രൂപയുടെ അധിക ഗ്യാരന്‍റി സംസ്ഥാന സർക്കാർ അനുവദിച്ചു. പട്ടിക വർഗ്ഗ വിഭാഗത്തിൽപെടുന്ന സ്ത്രീകൾക്ക് സ്വയംതൊഴിൽ വായ്പകൾ കൂടുതലായി ലഭ്യമാക്കാൻ ഇത് സഹായകമാകുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു.

ദേശീയ ധനകാര്യ കോർപറേഷനുകളിൽ നിന്ന് വായ്പ എടുക്കുന്നതിന് പിണറായി സർക്കാർ ഇതുവരെ 740. 56 കോടി രൂപ അധിക ഗ്യാരന്‍റിയായി നൽകിയിട്ടുണ്ട്. ഇതുകൂടാതെയാണ് ഇപ്പോൾ അഞ്ചു കോടിയുടെ അധിക ഗ്യാരണ്ടി കൂടി അനുവദിച്ചിരിക്കുന്നത്. സർക്കാറിന്‍റെ ഈ നടപടി വനിതാ വികസന കോർപ്പറേഷന്‍റെ പ്രവർത്തന മേഖലയിൽ നിർണായക മുന്നേറ്റം ഉണ്ടാക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.