തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടുമായി (Mullaperiyar Dam) ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിന്‍റെ താല്‍പര്യം സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടതായി കെ ബാബു എം.എൽ.എ ആരോപിച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിക്ക് മുകളിൽ എത്തിയിട്ടും സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
Also Read: കാണാം... മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന ദൃശ്യം
സുപ്രീം കോടതിയിൽ പോലും കേരളത്തിലെ പൊതുതാൽപര്യം സംരക്ഷിക്കാൻ സർക്കാറിന് കഴിഞ്ഞില്ല. 120 അടിയായി ജലനിരപ്പ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് മനുഷ്യ ചങ്ങല തീർത്ത ഇടതുപക്ഷമാണ് ഇപ്പോൾ ഭരണത്തിൽ എത്തിയപ്പോൾ ഒന്നും ചെയ്യാതിരിക്കുന്നത്. ജനങ്ങൾക്ക് ഇപ്പോഴും ആശങ്കയുണ്ട്. പുതിയ ഡാം എന്നതാണ് ഇതിന് പരിഹാരം. ഇതിനായി സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും കെ.ബാബു നിയമസഭയിൽ ആവശ്യപ്പെട്ടു.