ETV Bharat / state

സ്‌പേസ്‌ പാര്‍ക്ക്‌ പദ്ധതി; കരാറുകളില്‍ നിന്നും പിഡബ്ല്യുസിയെ ഒഴിവാക്കുന്നു

സ്‌പേസ് പാര്‍ക്ക് പദ്ധതിയുടെ ചുമതലയുള്ള കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലിമിറ്റഡ് പിഡബ്ല്യുസിക്ക് നോട്ടീസ് അയച്ചു.

സ്‌പേസ്‌ പാര്‍ക്ക്‌ പദ്ധതിയില്‍ നിന്നും പിഡബ്ല്യൂസിയെ ഒഴിവാക്കി  പിഡബ്ല്യൂസി  സ്‌പേസ്‌ പാര്‍ക്ക്‌ പദ്ധതി  ഐടി ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലിമിറ്റഡ്  government  space park project  pwc  government expels pwc
സ്‌പേസ്‌ പാര്‍ക്ക്‌ പദ്ധതി; കരാറുകളില്‍ നിന്നും പിഡബ്ല്യൂസിയെ ഒഴിവാക്കുന്നു
author img

By

Published : Jul 14, 2020, 10:07 AM IST

തിരുവനന്തപുരം: സ്‌പേസ് പാര്‍ക്കുമായി ബന്ധപ്പെട്ട കരാറുകളില്‍ നിന്നും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ സര്‍ക്കാര്‍ ഒഴിവാക്കുന്നു. സ്‌പേസ് പാര്‍ക്ക് പദ്ധതിയുടെ ചുമതലയുള്ള കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലിമിറ്റഡ് പിഡബ്ല്യുസിക്ക് നോട്ടീസ് അയച്ചു. കരാര്‍ ലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്. സ്വപ്‌നയുടെ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് ഐ.ടി വകുപ്പ് പൊലീസില്‍ പരാതി നല്‍കിയതിന്‌ പിന്നാലെയാണ് പിഡബ്ല്യുസിക്ക് നോട്ടീസ് നല്‍കിയത്. കരാര്‍ ലംഘനമുണ്ടയായതിനാല്‍ പിഡബ്ല്യുസി സര്‍ക്കാരിന് നഷ്ട പരിഹാരം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. ഇടനില ഏജന്‍സിയായ വിഷന്‍ ടെക്‌നോളജി വഴി പിഡബ്ല്യുസിയുടെ കണ്‍സള്‍ട്ടന്‍റായിട്ടാണ് സ്വപ്‌ന ഐടി വകുപ്പിലെത്തിയത്. സ്വര്‍ണക്കടത്ത്‌ കേസില്‍ സ്വപ്‌ന സുരേഷ് പിടിയിലാകുകയും ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിയുകയും ചെയ്‌തതോടെയാണ് സ്പേ‌സ് പാര്‍ക്കുമായി ബന്ധപ്പെട്ട പിഡബ്ല്യുസിയുമായുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍ അവസാനിപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.