ETV Bharat / state

കേന്ദ്ര മോട്ടോര്‍ വാഹന നിയമം; നിയമ ഭേദഗതി വേണമെന്ന് സർക്കാർ

കേന്ദ്ര നിയമത്തില്‍ ഇടപെടാനുള്ള അനുമതി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്

കേന്ദ്ര മോട്ടോര്‍ വാഹന നിയമം : നിയമ ഭേദഗതി വേണമെന്ന് സർക്കാർ
author img

By

Published : Sep 9, 2019, 9:57 AM IST

തിരുവനന്തപുരം: പുതുക്കിയ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വന്‍ പിഴയില്‍ ഇളവ് നല്‍കുന്നതിന് സാധ്യത തേടി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി നിയമം ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കാനാണ് സര്‍ക്കാര്‍ നീക്കം. ഓര്‍ഡിനന്‍സിന്‍റെ നിയമ സാധ്യത നേടി ഗതാഗത വകുപ്പ് നിയമ വകുപ്പിന് കത്ത് നല്‍കി.

കനത്ത പിഴ ഈടാക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. നിയമലംഘകന്‍ പിടിക്കപ്പെടുമ്പോള്‍ തന്നെയോ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിൽ പണം അടയ്ക്കുമ്പോഴോ പിഴ തുകയില്‍ ഇളവ് അനുവദിക്കുന്നതിന്‍റെ സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്.

കേന്ദ്ര നിയമത്തില്‍ ഇടപെടാനുള്ള അനുമതി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഈ പഴുത് ഉപയോഗിച്ചാണ് നിയമഭേദഗതിക്ക് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. എന്നാല്‍ കോടതിയില്‍ ഇത്തരത്തിലുള്ള ഇളവ് ബാധകമാകില്ല. 1000 രൂപ മുതല്‍ 2000 രൂപ വരെ പിഴയുള്ള കുറ്റത്തിന് 1100 രൂപയായി പിഴ നിജപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉയര്‍ന്ന പിഴ ഈടാക്കുന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച് പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.

അമിത പിഴ ഈടക്കുന്ന തീരുമാനം സംസ്ഥാനത്ത് തല്‍ക്കാലം നടപ്പാക്കേണ്ടന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായിരുന്നു. ഓണം കഴിയുന്നവരെ കര്‍ശന പരിശോധനകളും വേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഓണത്തിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി.

Intro:പുതുക്കിയ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വന്‍ പിഴയില്‍ ഇളവ് നല്‍കുന്നതിന് സാധ്യത തേടി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി നിയമം ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കാനാണ് സര്‍ക്കാര്‍ നീക്കം. ഓര്‍ഡിനന്‍സിന്റെ നിയമ സധുത നേടി ഗതാഗത വകുപ്പ് നിയമ വകുപ്പിന് കത്ത് നല്‍കി.

Body:കനത്ത പിഴ ഈടാക്കുന്നതിനെതിരെ വ്യാപകമായ
പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. നിയമലംഘകന്‍ പിടിക്കപ്പെടുമ്പോള്‍ തന്നെയോ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലോ പണം അടയ്ക്കുമ്പോഴോ പിഴ തുകയില്‍ ഇളവ് അനുവദിക്കുന്നതിന്റെ സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്. കേന്ദ്ര നിയമത്തില്‍ ഇടപെടാനുള്ള അനുമതി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഈ പഴുത് ഉപയോഗിച്ചാണ് നിയമഭേദഗതിക്ക് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. എന്നാല്‍ കോടതിയില്‍ ഇളവ് ബാധകമാകില്ല. 1000 രൂപ മുതല്‍ 2000 രൂപ വരെ പിഴയുള്ള കുറ്റത്തിന് 1100 രുപയായി പിഴ നിജപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉയര്‍ന്ന പിഴ ഈടാക്കുന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച് പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. അമിത പിഴ ഈടക്കുന്ന തീരുമാനം സംസ്ഥാനത്ത് തല്‍ക്കാലം നടപ്പാക്കേണ്ടന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായിരുന്നു.ഓണം കഴിയുന്നവരെ കര്‍ശന പരിശോധനകളും വേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഓണത്തിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി.

Conclusion:ഇടിവി ഭാരത് തിരുവനന്തപുരം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.