ETV Bharat / state

പകർപ്പവകാശ ലംഘനം : ഗോപിക വർമയുടെ ഛായാമുഖി മോഹിനിയാട്ടത്തിന് വിലക്ക് - പ്രശാന്ത് നാരായണൻ

പകർപ്പവകാശ ലംഘനത്തിന് എതിരെ പ്രശസ്‌ത നാടകകൃത്തും എഴുത്തുകാരനുമായ പ്രശാന്ത് നാരായണൻ സമർപ്പിച്ച കേസിൽ തിരുവനന്തപുരം ജില്ല കോടതിയാണ് ഉത്തരവിറക്കിയത്

ഗോപിക വർമ്മ  ഗോപിക വർമ്മയുടെ ഛായാമുഖി മോഹിനിയാട്ടത്തിന് വിലക്ക്  ഛായാമുഖി മോഹിനിയാട്ടത്തിന് വിലക്ക്  ഛായാമുഖി  Chayamukhi  Chayamukhi Mohiniyattam  Gopika Varma Prashanth Narayan issue  പ്രശാന്ത് നാരായണൻ  Prashanth Narayan
ഗോപിക വർമ്മയുടെ ഛായാമുഖി മോഹിനിയാട്ടത്തിന് വിലക്ക്
author img

By

Published : Dec 25, 2022, 3:19 PM IST

Updated : Dec 25, 2022, 10:49 PM IST

തിരുവനന്തപുരം : പകർപ്പ് അവകാശ ലംഘനത്തിന്‍റെ പേരിൽ പ്രശസ്‌ത നർത്തകി ഗോപിക വർമയുടെ ഛായാമുഖി മോഹിനിയാട്ടത്തിന് കോടതിയുടെ വിലക്ക്. പ്രശസ്‌ത നാടകകൃത്തും എഴുത്തുകാരനുമായ പ്രശാന്ത് നാരായണന്‍റെ ഛായാമുഖി, നൃത്തരൂപത്തിൽ അവതരിപ്പിക്കുന്നതാണ് കോടതി തടഞ്ഞത്.

ഗോപിക വർമ ഛായാമുഖി മോഹിനിയാട്ട രൂപത്തിൽ അവതരിപ്പിക്കുന്നത് പ്രശാന്ത് നാരായണന്‍റെ അറിവോടെയോ അനുവാദത്തോടെയോ ആയിരുന്നില്ല. ഇത് പ്രശാന്ത് നാരായണന്‍റെ ബൗദ്ധിക സ്വത്തവകാശത്തിന്‍റെ ലംഘനമാണെന്ന് വിലയിരുത്തിയാണ് താത്കാലിക നിരോധന ഉത്തരവ് വഴി കോടതി വിലക്കേര്‍പ്പെടുത്തിയത്.

പകർപ്പവകാശ ലംഘനത്തിന് എതിരെ ഹൈക്കോടതി അഭിഭാഷകൻ അഡ്വ. വി എൻ ഹരിദാസ് മുഖേന പ്രശാന്ത് നാരായണൻ സമർപ്പിച്ച കേസിലാണ് തിരുവനന്തപുരം ജില്ല കോടതിയുടെ ഉത്തരവ്. മഹാഭാരതത്തിൽ ഹിഡുംബിക്ക് ഭീമൻ സമ്മാനിക്കുന്ന കണ്ണാടിയാണ് ഛായാമുഖി.

എന്നാൽ അത് തന്‍റെ മാത്രം സർഗ ഭാവനയാണെന്നാണ് പ്രശാന്ത് നാരായണൻ അവകാശപ്പെടുന്നത്. മോഹൻലാലും മുകേഷും പ്രമുഖ കഥാപാത്രങ്ങളായി അവതരിപ്പിച്ച നാടകമായ ഛായാമുഖി കേരള സംഗീത നാടക അക്കാദമി അവാർഡ് അടക്കമുള്ള പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

Last Updated : Dec 25, 2022, 10:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.