തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്‍റെ ഗൺമാൻ ജയഘോഷിലേക്കും അന്വേഷണം നീളുന്നു. എൻ.ഐ.എ സംഘം ആശുപത്രിയിൽ എത്തി ജയഘോഷിന്‍റെ മൊഴി രേഖപ്പെടുത്തി. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് സംബന്ധിച്ച് ജയഘോഷിന് കൂടുതൽ കാര്യങ്ങൾ അറിയാമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. സ്വർണം അടങ്ങിയ ബാഗ് കൈപ്പറ്റാൻ സരിത്തിനൊപ്പം താനും പോയതായി ജയഘോഷ് മൊഴി നൽകിയതായാണ് വിവരം. കഴിഞ്ഞ ദിവസം കസ്റ്റംസും ഇൻ്റലിജൻസ് ബ്യൂറോയും ജയഘോഷിനെ ചോദ്യം ചെയ്‌തിരുന്നു. സ്വപ്‌നയുടെ നിർദേശപ്രകാരം പലതവണ കാർഗോയിൽ പോയി ബാഗേജുകൾ ഏറ്റുവാങ്ങിയതായി കസ്റ്റംസിനും മൊഴി നൽകിയിരുന്നു. ബാഗുകളിൽ സ്വർണമായിരുന്നുവെന്ന് മാധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജയഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഒരു ദിവസം മുഴുവൻ കാണാതായ ശേഷമാണ് കൈകളിലെ ഞരമ്പുകൾ മുറിച്ച നിലയിൽ വീടിനടുത്ത് നിന്ന് ജയഘോഷിനെ കണ്ടെത്തിയത്. ആശുപത്രി വിട്ട ശേഷം ജയഘോഷിനെ എൻ.ഐ.എയും കസ്റ്റംസും കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തേക്കും.
സ്വർണക്കടത്ത് കേസ്; എൻഐഎ അന്വേഷണം ജയഘോഷിലേക്കും - നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണകടത്ത്
സ്വർണക്കടത്ത് സംബന്ധിച്ച് ജയഘോഷിന് കൂടുതൽ കാര്യങ്ങൾ അറിയാമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ