തിരുവനന്തപുരം: ആയുര്‍വേദത്തിൻറെ സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന അഞ്ചാമത് പഞ്ചദിന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന് തിരുവനന്തപുരത്ത് തുടക്കം. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2 മണിക്ക് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹ മന്ത്രി വി മുരളീധരന്‍ അധ്യക്ഷത വഹിക്കും.
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായും ചടങ്ങില്‍ സംബന്ധിക്കും. ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ് ഫെസ്റ്റ് നടക്കുന്നത്. 'ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും' എന്ന പ്രമേയത്തിലാണ് ജിഎഎഫ് നടക്കുന്നത്. കാലാവസ്ഥ വ്യതിയാനം ഉയര്‍ത്തുന്ന ആരോഗ്യ വെല്ലുവിളികള്‍ക്കുള്ള സുസ്ഥിര ആയുര്‍വേദ പരിഹാരങ്ങളുടെ പ്രയോഗത്തെക്കുറിച്ച് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ (ജിഎഎഫ്-2023) ചര്‍ച്ച ചെയ്യും.
മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും ആരോഗ്യവും നിലനില്‍പ്പും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന പരമ്പരാഗത അറിവുകളുടെ പങ്കുവയ്ക്കലിനും ജിഎഎഫ് വേദിയാകും. ഫെസ്റ്റിവലിന്റെ രണ്ടാം ദിവസമായ നാളെ ഇന്റര്‍നാഷണല്‍ കോ ഓപറേഷന്‍ കോണ്‍ക്ലേവ് ശ്രീലങ്ക വൈദ്യ വകുപ്പ് സഹമന്ത്രി ശിശിര ജയകോടി ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 3 ന് കേന്ദ്ര ഘാദി ഗ്രാമ വ്യവസായ മന്ത്രി നാരായണ്‍ റാണെ ഉദ്ഘാടനം ചെയ്യുന്ന ബിടുബി മീറ്റില്‍ മൗറീഷ്യസ് പ്രസിഡന്റ് പൃഥിരാജ് സിങ് രൂപനാണ് മുഖ്യാതിഥിയാവും.
ആയുഷ് മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേന്ദ്ര ശിശുവികസന സഹമന്ത്രി ഡോ.മുഞ്ചപ്പാറ മഹേന്ദ്രഭായി വിദ്യാര്‍ത്ഥികളുമായി സംവദിക്കും.
read more; ഏഴ് സ്‌കൂളുകൾക്ക് ബോംബ് ഭീഷണി, ബെംഗളൂരു നഗരത്തില്‍ ആശങ്ക