ETV Bharat / state

കിണറ്റില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് പൊലീസ്

അമ്മയുടെ കാമുകൻ അനീഷിനെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി
author img

By

Published : Jun 29, 2019, 3:58 PM IST

Updated : Jun 29, 2019, 4:51 PM IST

തിരുവനന്തപുരം: നെടുമങ്ങാട് നിന്ന് രണ്ടാഴ്‌ച മുമ്പ് കാണാതായ 16 കാരിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് മഞ്ചു (38), കാമുകൻ അനീഷ് (32) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കുട്ടിയെ കൊലപ്പെടുത്തി പൊട്ടക്കിണറ്റിൽ തള്ളിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അമ്മയുടെ കാമുകൻ അനീഷിനെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം

നെടുമങ്ങാട് നഗരസഭയിലെ കാരാന്തലയില്‍ നിന്നും രണ്ടാഴ്‌ച മുമ്പ് കാണാതായ കാരാന്തല കുരിശടിയില്‍ മഞ്ചുവിനെയും കാമുകന്‍ ഇടമല സ്വദേശി അനീഷിനെയും വെള്ളിയാഴ്‌ച തമിഴ്‌നാട്ടില്‍ നിന്നാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. വീടിന് സമീപത്തെ കിണറ്റിൽ മൃതദേഹം ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് സി ഐ രാജേഷ് കുമാറിന്‍റെയും എസ് ഐ സുനിൽ ഗോപിയുടെയും നേതൃത്വത്തിലുള്ള സംഘം രാത്രിയിൽ തെരച്ചിൽ നടത്തിയിരുന്നു. മഞ്ചു ഏറെനാളായി പറണ്ടോട് വാടകവീട്ടിൽ മകൾക്കൊപ്പമാണ് താമസം.

രണ്ടാഴ്‌ച മുമ്പ് മഞ്ചുവിനെയും മകളെയും കാണാനില്ലെന്ന പരാതിയുമായി മഞ്ചുവിന്‍റെ മാതാവ് നെടുമങ്ങാട് പൊലീസിനെ സമീപിച്ചിരുന്നു. മകളും അമ്മക്കൊപ്പം ഉണ്ടെന്നായിരുന്നു ബന്ധുക്കൾ കരുതിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്‌ചയാണ് പൊലീസ് മഞ്ചുവിനെയും കാമുകനെയും കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയിലെടുക്കുമ്പോൾ മകൾ ഇവര്‍ക്കൊപ്പം ഇല്ലായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലില്‍ ഇവരില്‍ നിന്നും പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. സംശയാസ്പദമായ പെരുമാറ്റമാണ് കേസിന് വഴിത്തിരിവായത്. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ ഇരുവരുടെയും വീടുകളിലും പരിസരങ്ങളിലും പരിശോധന ആരംഭിച്ചു. നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കിലറുടെ മേൽനോട്ടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Intro:തിരുവനന്തപുരം നെടുമങ്ങാട് കരുപ്പൂരുനിന്ന് രണ്ടാഴ്ച മുൻപ് കാണാതായ 16 കാരിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ കൊലപാതകമെന്ന് പൊലീസിന് സൂചന ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തമിഴ്നാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത കുട്ടിയുടെ മാതാവ് മഞ്ചു (38), കാമുകൻ അനീഷ് (32) എന്നിവർ കുട്ടിയെ കൊലപ്പെടുത്തി പൊട്ടക്കിണറ്റിൽ തള്ളിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാമുകൻ അനീഷിനെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു.Body:നെടുമങ്ങാട് നഗരസഭയിലെ കാരാന്തലയില്‍ നിന്നും പത്തു
ദിവസം മുമ്പ് കാണാതായ കാരാന്തല കുരിശടിയില്‍ മഞ്ചു വിനേയും കാമുകന്‍
ഇടമല സ്വദേശി അനീഷ് നെയും വെള്ളിയാഴ്ച തമിഴ്നാട്ടില്‍ നിന്നാണ്
നെടുമങ്ങാട് പൊലീസ് പിടികൂടിയത്.മഞ്ജുവിന്‍റെ മകള്‍ മീര (16) യാണ്
കൊല്ലപ്പെടുത്തിയതായി സംശയിക്കുന്നത്.വീടിനു സമീപത്തെ കിണറ്റിൽ മൃതദേഹം
ഉണ്ടെന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ നെടുമങ്ങാട് സി.ഐ രാജേഷ്
കുമാറിൻറെയും എസ്.ഐ സുനിൽ ഗോപിയുടെയും നേതൃത്വത്തിലുള്ള സംഘം രാത്രിയിൽ
തെരച്ചിൽ നടത്തുകയാണ്.മഞ്ച സ്വദേശിനിയായ മഞ്ചു ഏറെനാളായി പറണ്ടോട്
വാടകവീട്ടിൽ മകൾക്കൊപ്പമാണ് താമസം.പത്തു ദിവസം മുമ്പാണ് മഞ്ജുവിനേയും
മകളേയും കാണാനില്ലെന്ന പരാതിയുമായി മഞ്ചുവിന്റെ മാതാവ് നെടുമങ്ങാട് പൊലീസിനെ സമീപിച്ചത്..മീരയും
അമ്മയ്‌ക്കൊപ്പം ഉണ്ടെന്നായിരുന്നു ബന്ധുക്കൾ കരുതിയിരുന്നത്..പരാതിയുടെ
അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ചയാണ് പൊലീസ്
മഞ്ജുവിനെയും കാമുകനെയും കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുമ്പോൾ മീര ഇവര്‍ക്കൊപ്പം
ഇല്ലായിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരിൽ നിന്നും പരസ്പര വിരുദ്ധമായ മറുപടിയും
സംശയാസ്പദമായ പെരുമാറ്റവുമാണ് പൊലീസിനു ലഭിച്ചത്.തുടര്‍ന്ന് ഇന്നലെ
രാത്രിയോടെ ഇരുവരുടേയും വീടുകളിലും പരിസരങ്ങളിലും പരിശോധന
ആരംഭിക്കുകയായിരുന്നു.നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കിലറുടെ
മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.Conclusion:ഇ ടി വി

ഭാരത്

തിരുവനന്തപുരം
Last Updated : Jun 29, 2019, 4:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.