തിരുവനന്തപുരം: ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിൽ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. അതിതീവ്ര വൈറസ് സ്ഥിരീകരിച്ച ആറു പേരിൽ രണ്ടു പേർ ആശുപത്രിയിലും ബാക്കിയുള്ളവർ വീട്ടിൽ ഐസൊലേഷനിലുമാണ്. എല്ലാവരുടെയും നില തൃപ്തികരമാണ്. ഇവരുമായി സമ്പർക്കം പുലർത്തിയവരെ എല്ലാം കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ വേഗത്തിൽ പകരുമെന്നതിനാൽ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണം.
കേരളത്തിലെ പ്രവർത്തനങ്ങൾ കൂടുതൽ പഠിക്കാതെയാണ് കൊവിഡിനെ നേരിടാൻ കേന്ദ്ര മെഡിക്കൽ സംഘത്തെ അയക്കണമെന്നാവശ്യപ്പെട്ട് കെ.സുരേന്ദ്രൻ പ്രധാന മന്ത്രിക്ക് കത്തയച്ചത്. കേന്ദ്ര മെഡിക്കൽ സംഘത്തിൻ്റെ ആവശ്യം നിലവിൽ സംസ്ഥാനത്തില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.