തിരുവനന്തപുരം: തമിഴ്‌നാട്ടിൽ നിന്ന് കാറിൽ കടത്താൻ ശ്രമിച്ച 50 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. ബീമാപ്പള്ളി സ്വദേശികളായ യുവാക്കളാണ് വിഴിഞ്ഞം പൊലീസിന്‍റെ പിടിയിലായത്. ഇന്നലെ രാത്രി നടത്തിയ റെയ്‌ഡിലാണ് യുവാക്കള്‍ കുടുങ്ങിയത്
വിഴിഞ്ഞം സി.ഐ. സാജുവിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ചെറിയ പായ്ക്കറ്റുകളിലായി കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തഹസിൽദാരുടെ നേതൃത്വത്തിൽ കഞ്ചാവ് തൂക്കി ഉറപ്പു വരുത്തിയ ശേഷം തുടർ നടപടി സ്വീകരിച്ചു.