തിരുവനന്തപുരം: കമ്പിയും സിമന്‍റുമില്ലാതെ പാലം പണിയുന്ന യു.ഡി.എഫുകാരാണ് മുഖ്യമന്ത്രിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നതെന്ന് കെ.ബി ഗണേഷ് കുമാർ. നിയമസഭയിൽ അവിശ്വാസ പ്രമേയത്തെ എതിർത്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ. പ്രതിപക്ഷത്തിന്‍റേത് ഉണ്ടയില്ലാ വെടിയാണ്. മുഖ്യമന്ത്രിയെ ഒറ്റക്കെട്ടായി എന്തു വില കൊടുത്തും സംരക്ഷിക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞു.
അവിശ്വാസ പ്രമേയത്തെ താൻ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന് ബിജെപിയുടെ ഏക അംഗം ഒ. രാജഗോപാൽ പറഞ്ഞു. പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ച് പ്രശ്‌നങ്ങൾ ചർച്ച ചെയ്യണം. വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരായ പ്രമേയം വ്യവസായികളെ ആട്ടിയോടിക്കുന്ന സമീപനമാണെന്നും രാജഗോപാൽ പറഞ്ഞു.