ETV Bharat / state

AN Shamseer| 'ഒരു മത വിശ്വാസത്തെയും വ്രണപ്പെടുത്താന്‍ ഉദ്യേശിച്ചിട്ടില്ല, അതുകൊണ്ട് മാപ്പില്ല'; വിവാദ പരാമര്‍ശത്തില്‍ എഎന്‍ ഷംസീര്‍ - വിവാദ പരാമര്‍ശത്തില്‍ എഎന്‍ ഷംസീര്‍

പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞതിനപ്പുറമൊന്നും തനിക്ക് പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Ganapathy remarks AN Shamseer response  Ganapathy remarks  AN Shamseer  latest news  AN Shamseer  Speaker AN Shamseer  ഒരു മത വിശ്വാസത്തെയും  വ്രണപ്പെടുത്താന്‍ ഉദ്യേശിച്ചിട്ടില്ല  അതുകൊണ്ട് മാപ്പില്ല  വിവാദ പരാമര്‍ശത്തില്‍ എഎന്‍ ഷംസീര്‍  ഷംസീര്‍
'ഒരു മത വിശ്വാസത്തെയും വ്രണപ്പെടുത്താന്‍ ഉദ്യേശിച്ചിട്ടില്ല, അതുകൊണ്ട് മാപ്പില്ല'; വിവാദ പരാമര്‍ശത്തില്‍ എ.എന്‍ ഷംസീര്‍
author img

By

Published : Aug 2, 2023, 4:48 PM IST

Updated : Aug 2, 2023, 10:36 PM IST

സ്‌പീക്കര്‍ എ.എന്‍ ഷംസീര്‍ മാധ്യമങ്ങളോട്

തിരുവനന്തപുരം: ഗണപതി വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെയും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റെയും ആവശ്യം തള്ളി സപീക്കര്‍ എ.എന്‍ ഷംസീര്‍. ഇക്കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞതിനപ്പുറമൊന്നും തനിക്ക് പറയാനില്ലെന്നും നിയമസഭ സ്‌പീക്കറാണെങ്കിലും താനും പാര്‍ട്ടിയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്‌റ്റ് ഏഴിന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സ്‌പീക്കര്‍ പറഞ്ഞു.

വിവാദത്തില്‍ പ്രതികരിച്ച്: ഒരു മത വിശ്വാസത്തെയും വ്രണപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല. എല്ലാ മത വിശ്വാസങ്ങളെയും അംഗീകരിച്ചു പോകുക എന്നതാണ് തന്‍റെ നിലപാട്. ഇക്കാര്യത്തില്‍ മാപ്പ് പറയേണ്ട ഒരാവശ്യവും ഇല്ല. ജനങ്ങളില്‍ ശാസ്ത്ര ബോധം വളര്‍ത്തുക എന്നത് ഓരോ ഇന്ത്യന്‍ പൗരന്‍റെയും കടമയാണെന്ന് ഇന്ത്യന്‍ ഭരണഘടന കര്‍ത്തവ്യമാണെന്ന് ഭരണഘടനയുടെ അനുച്ഛേദം 51 വ്യക്തമാക്കുന്നു. താന്‍ മാപ്പു പറയുക എന്നാല്‍ അതിനര്‍ഥം ഭരണഘടനയെ തള്ളിപ്പറയുക എന്നാണ്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മുമ്പ് പലരും ഇവിടെ പറഞ്ഞിട്ടുണ്ടെന്നും സ്‌പീക്കര്‍ പറഞ്ഞു.

താന്‍ ഒരു മത വിശ്വാസത്തെയും വ്രണപ്പെടുത്തിയിട്ടില്ല. താന്‍ അത്തരം ഒരാളുമല്ല. പറഞ്ഞു പറഞ്ഞു കേരളം പോലുള്ള ഒരു സംസ്ഥാനത്തെ എങ്ങോട്ടേക്കാണ് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. തന്നെ സ്‌പീക്കര്‍ കസേരയിലേക്ക് ആകാശത്തു നിന്ന് കെട്ടിയിറക്കിയതല്ല. താന്‍ പാര്‍ട്ടിയിലും യുവജന വിദ്യാര്‍ഥി സംഘടനയിലും പ്രവര്‍ത്തിച്ചും പദവികള്‍ വഹിച്ചുമൊക്കെത്തന്നെയാണ് ഇവിടെ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍എസ്‌എസ്‌ നിലപാടില്‍ പ്രതികരണം: വിശ്വാസ സമൂഹം തെറ്റിദ്ധരിക്കപ്പെടരുത്. ഒരുപാട് തവണ ശ്രമിച്ചിട്ടും കേരളം പോലൊരു സംസ്ഥാനം വൈകാരികമായി അടിമപ്പെട്ട് പ്രവര്‍ത്തിച്ചിട്ടില്ല. വിശ്വാസത്തെയും ശാസ്‌ത്രത്തെയും കൂട്ടിക്കുഴയ്ക്കരുതെന്നും അദ്ദേഹം അറിയിച്ചു. ഷംസീറിന് അഭിപ്രായം പറയാന്‍ അവകാശമുള്ളതു പോലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കും തന്‍റെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹത്തെ പോലെ ഒരാള്‍ കാര്യങ്ങള്‍ മനസിലാക്കും എന്നാണ് പ്രതീക്ഷയെന്നും സ്‌പീക്കര്‍ ഷംസീര്‍ പറഞ്ഞു.

പ്രതികരിച്ച് എം.വി ഗോവിന്ദനും: ജനങ്ങൾക്കിടയിൽ ധ്രുവീകരണം സൃഷ്‌ടിക്കാനുള്ള ശ്രമങ്ങളിൽ ജാഗ്രത വേണമെന്നും ഏതെങ്കിലും മതത്തിനോ മതവിശ്വാസത്തിനോ എതിരെ നിലപാട് സ്വീകരിക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്നുമറിയിച്ച് സ്‌പീക്കര്‍ക്ക് പിന്തുണയുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തെത്തി. മതങ്ങൾക്കെതിരെ പ്രസ്‌താവന സ്വീകരിക്കുന്ന പാർട്ടി എന്ന നിലയിൽ പ്രചരണം നടക്കുന്നുണ്ടെന്നും വിശ്വ ചരിത്രാവലോകം, ഇന്ത്യയെ കണ്ടെത്തൽ എന്നീ പുസ്‌തകങ്ങൾ ജവഹർലാൽ നെഹ്‌റു എഴുതിയിട്ടുണ്ടെന്നും, നെഹ്‌റു തികഞ്ഞ ഭൗതിക വാദിയായിരുന്നുവെന്നും എം.വി ഗോവിന്ദന്‍ അറിയിച്ചു.

സിപിഎമ്മിന്‍റെത് വൈരുദ്ധ്യാത്മക ഭൗതികവാദമാണ്. വിശ്വാസികൾ കാണുന്ന പലതിനോടും വിയോജിപ്പുണ്ടെന്നും ഇന്ത്യയുടെ പാർലമെന്‍റ് മന്ദിരത്തിൽ പൂജാരിമാരെ കയറ്റിയത് ജനാധിപത്യപരമല്ലെന്നും എം.വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. ഡാർവിന്‍റെ പരിണാമ സിദ്ധാന്തം പഠിപ്പിക്കാൻ പാടില്ല എന്ന് അവര്‍ പറഞ്ഞു. അമ്പലത്തിൽ എല്ലാവരെയും കയറ്റാൻ സമരം ചെയ്‌ത പാർട്ടിയാണ് സിപിഎം. ഗണപതിയെ പ്ലാസ്റ്റിക് സർജറിയിലൂടെ രൂപപ്പെടുത്തിയതാണെന്ന് നരേന്ദ്രമോദി ഒരു ആശുപത്രി ഉദ്‌ഘാടനത്തിന് പറഞ്ഞിരുന്നുവെന്നും ഇതെല്ലാം മിത്തിന്‍റെ ഭാഗമായി അംഗീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ശാസ്‌ത്രമായി മിത്തിനെ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്. മിത്ത് വിശ്വസിക്കാൻ അവകാശമുണ്ടെന്നും എന്നാൽ ശാസ്‌ത്രത്തെ തള്ളിപറഞ്ഞു കൊണ്ട് മുൻപോട്ട് പോകാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Last Updated : Aug 2, 2023, 10:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.