തിരുവനന്തപുരം: സംസ്ഥാനത്തിന് പുതിയ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയതായി റെയിൽവേയുടെ ചുമതലയുള്ള മന്ത്രി ജി സുധാകരൻ. കേരളത്തിൽ നിന്ന് തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ ട്രെയിനുകളും കണ്ണൂർ- ആലപ്പുഴ ഇൻ്റർസിറ്റി, ഗുരുവായൂർ - തിരുവനന്തപുരം ഇൻ്റർസിറ്റി എന്നീ ട്രെയിനുകളും ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സർവീസ് നടത്തുന്ന ട്രെയിനുകളുടെ നിർത്തലാക്കിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി, കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി , എറണാകുളം - നിസാമുദീൻ മംഗള എക്സ്‌പ്രസ്, തിരുവനന്തപുരം - ലോക് മാന്യതിലക് നേത്രാവതി എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ വിവിധ സ്റ്റോപ്പുകളാണ് നിർത്തലാക്കിയത്. അൺലോക്ക് നാലാം ഘട്ടത്തിൽ യാത്രാ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുകയും യാത്രാ ആവശ്യങ്ങൾ വർദ്ധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ സ്റ്റോപ്പുകൾ പുനസ്ഥാപിക്കണമെന്നാണ് കത്തിൽ പറയുന്നത്.
സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യവുമായി മന്ത്രി ജി സുധാകരൻ - piyush goyel
കേരളത്തിൽ നിന്ന് തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ ട്രെയിനുകളും കണ്ണൂർ- ആലപ്പുഴ ഇൻ്റർസിറ്റി, ഗുരുവായൂർ - തിരുവനന്തപുരം ഇൻ്റർസിറ്റി എന്നീ ട്രെയിനുകളും ആരംഭിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്
![സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യവുമായി മന്ത്രി ജി സുധാകരൻ തിരുവനന്തപുരം Thiruvananthapuram trivandrum railway minister G Sudhakaran Alappuzha intercity express letter piyush goyel പീയൂഷ് ഗോയേൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8823085-619-8823085-1600254912942.jpg?imwidth=3840)