ETV Bharat / state

വനിതാകമ്മീഷന്‍റെ ഫേസ് ടു ഫേസ് ഫ്ലാഗ്ഷിപ്പ് പരിപാടിക്ക് തുടര്‍ ഭരണാനുമതി

സ്ത്രീ ശാക്തീകരണത്തിനും എല്ലാത്തരത്തിലുമുള്ള ലിംഗവിവേചനത്തെ ചെറുക്കുന്നതിനും വേണ്ടി സ്ത്രീകളെ സജ്ജരാക്കുന്നതിനായി വനിതാ കമ്മിഷന്‍ നടപ്പിലാക്കുന്ന ഫേസ് ടു ഫേസ് ഫ്ലാഗ്ഷിപ്പ് പരിപാടിക്ക് സര്‍ക്കാര്‍ തുടര്‍ ഭരണാനുമതി നല്‍കി

Further administrative approval for the Women's Commission's Face to Face Flagship Program  administrative approval for the Women's Commission's Face to Face Flagship Program  Women's Commission's Face to Face Flagship Program  Face to Face Flagship Program  Women's Commission  K K Shylaja  വനിതാകമ്മീഷന്‍റെ ഫേസ് ടു ഫേസ് ഫ്ലാഗ്ഷിപ്പ് പരിപാടിക്ക് തുടര്‍ ഭരണാനുമതി  വനിതാകമ്മീഷന്‍  ഫേസ് ടു ഫേസ് ഫ്ലാഗ്ഷിപ്പ് പരിപാടി  തുടര്‍ ഭരണാനുമതി  കെ.കെ. ശൈലജ
വനിതാകമ്മീഷന്‍റെ ഫേസ് ടു ഫേസ് ഫ്ലാഗ്ഷിപ്പ് പരിപാടിക്ക് തുടര്‍ ഭരണാനുമതി
author img

By

Published : Feb 4, 2021, 3:26 PM IST

തിരുവനന്തപുരം: സംസ്ഥാന വനിത കമ്മീഷന്‍റെ ഫേസ് ടു ഫേസ് ഫ്ലാഗ്ഷിപ്പ് പരിപാടിക്ക് തുടര്‍ ഭരണാനുമതി നല്‍കി സർക്കാർ. സ്ത്രീ ശാക്തീകരണത്തിനും എല്ലാത്തരത്തിലുമുള്ള ലിംഗവിവേചനത്തെ ചെറുക്കുന്നതിനും വേണ്ടി സ്ത്രീകളെ സജ്ജരാക്കുന്നതിനാണ് വനിതാ കമ്മിഷന്‍ ഫേസ് ടു ഫേസ് പദ്ധതി നടപ്പിലാക്കുന്നത്. വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ലഭ്യമാകുന്ന ആശയങ്ങളും അഭിപ്രായങ്ങളും സ്ത്രീകളുടെ ഉന്നമനത്തിനായുള്ള നൂതന പദ്ധതികള്‍ക്കായി ഉപയോഗിച്ചു വരുന്നതായി വനിത ശിശുവികസന മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വ്യക്തികളെയും സംഘടനകളെയും ഉള്‍പ്പെടുത്തി 2018-19 മുതലാണ് ഫേസ് ടു ഫേസ് പരിപാടി കമ്മിഷന്‍ നടത്തിവരുന്നത്. ഇത്തരത്തിലുള്ള 11 ഫേസ് ടു ഫേസ് പരിപാടികള്‍ വിവിധ ജില്ലകളിലായി നടത്തിയിട്ടുണ്ട്. സ്ത്രീധന നിരോധന നിയമം പരിഷ്‌കരിക്കുന്നത് സംബന്ധിച്ച ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായുള്ള സംവാദങ്ങള്‍, ആര്‍ഭാട വിവാഹം നിരോധിക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍, സ്ത്രീകള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് ആശയസംവാദം സംഘടിപ്പിച്ചിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.