ETV Bharat / state

സിപിഎമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ്; ജാമ്യത്തുകയായി പിരിച്ച 8 ലക്ഷം രൂപ വെട്ടിച്ചു, ജില്ല കമ്മിറ്റി അംഗത്തിനെതിരെ പരാതി - ഫണ്ട് തട്ടിപ്പ് ആരോപണം

ജില്ല കമ്മിറ്റി അംഗം എസ് കെ സുന്ദറിനെതിരെയാണ് ഫണ്ട് തട്ടിപ്പ് ആരോപണം ഉയർന്നിരിക്കുന്നത്

സിപിഎമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ് വിവാദം  സിപിഎമ്മിൽ ഫണ്ട് തട്ടിപ്പ്  എസ് കെ സുന്ദർ  Fund scam allegation in cpm  cpm Fund scam  എസ് കെ സുന്ദറിനെതിരെ തട്ടിപ്പ് ആരോപണം  എട്ട് ലക്ഷം രൂപ തട്ടിയതായി ആരോപണം  സിപിഎം  രക്തസാക്ഷി ഫണ്ട് തട്ടിപ്പ്  CPM  ഫണ്ട് തട്ടിപ്പ് ആരോപണം  സിപിഎമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ്
സിപിഎമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ്
author img

By

Published : Jul 12, 2023, 1:20 PM IST

തിരുവനന്തപുരം : സിപിഎമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ് വിവാദം. തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗം എസ് കെ സുന്ദറിനെതിരെയാണ് ഫണ്ട് തട്ടിപ്പ് ആരോപണം ഉയർന്നിരിക്കുന്നത്. സമര കേസിൽപ്പെട്ട സിപിഎമ്മുകാരെ ജാമ്യത്തിന് ഇറക്കാനായി സമാഹരിച്ച തുക തട്ടിച്ചു എന്നാണ് പരാതി.

സമര കേസിൽ പെട്ടവരെ ജാമ്യത്തിൽ ഇറക്കുന്നതിനായി എട്ട് ലക്ഷം രൂപ സിപിഎം സമാഹരിച്ചിരുന്നു. പ്രസ്‌തുത കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ ജാമ്യത്തിനായി പിരിച്ച എട്ട് ലക്ഷം രൂപ ജില്ല കമ്മിറ്റി അംഗം പാർട്ടിക്ക് നൽകിയില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിനും ജില്ല നേതൃത്വത്തിനും ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്. മുൻ ഏരിയ കമ്മിറ്റി അംഗമാണ് ഇത്തരത്തിൽ പരാതി നൽകിയത്.

എട്ട് ലക്ഷം തട്ടിയെന്ന് ആരോപണം : 2015ലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫിസ് പ്രതിഷേധത്തിനിടെ അറസ്റ്റിലായ പ്രതികളെ ജാമ്യത്തിൽ ഇറക്കാൻ ആണ് സിപിഎം ഫണ്ട് സ്വരൂപിച്ചത്. കേസിൽ ഒൻപത് പേരാണ് അറസ്റ്റിലായത്. ഇവർക്ക് ജാമ്യം ലഭിക്കുന്നതിന് 8,00,000 രൂപ കെട്ടിവയ്ക്കാൻ കോടതി നിർദേശിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിപിഎം ഫണ്ട് സ്വരൂപിച്ചത്. 10 ലോക്കൽ കമ്മിറ്റികളാണ് എട്ട് പേർക്കായി എട്ടു ലക്ഷം രൂപ പിരിച്ചത്. ഈ തുക കോടതിയിൽ കെട്ടിവച്ച് പ്രതികൾ ജാമ്യത്തിൽ ഇറങ്ങുകയും ചെയ്‌തു. ഒരു വർഷം മുമ്പ് കേസ് പിൻവലിച്ചതോടെ ജാമ്യത്തിനായി കെട്ടിവച്ച തുക പ്രതികളുടെ അക്കൗണ്ടുകളിലേക്ക് തിരികെ ലഭിച്ചു.

പാർട്ടി ആവശ്യപെട്ടത് പ്രകാരം പ്രതികളായവർ ഈ തുക ഏരിയ കമ്മിറ്റിക്ക് കൈമാറി. ഏരിയ കമ്മിറ്റി, ജില്ല കമ്മിറ്റി അംഗത്തിനും പണം കൈമാറി. എന്നാൽ ഈ തുക പാർട്ടി കമ്മിറ്റികളിൽ അവതരിപ്പിക്കുകയോ അക്കൗണ്ടിൽ ഉൾപ്പെടുത്തുകയോ ചെയ്‌തിട്ടില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിക്ക് ലഭിച്ച പരാതിയിൽ സിപിഎം പരിശോധന നടത്തുകയാണ്.

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം : നേരത്തെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയെന്ന പരാതിയിലും തിരുവനന്തപുരം സിപിഎമ്മിൽ അന്വേഷണം നടക്കുകയാണ്. ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്‌ണുവിന്‍റെ പേരിലുള്ള രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം ഉയർന്നത്. വഞ്ചിയൂർ ഏരിയ കമ്മിറ്റിയംഗം ടി രവീന്ദ്രൻ നായർ അഞ്ച് ലക്ഷം രൂപ രക്തസാക്ഷി ഫണ്ടിൽ നിന്ന് തട്ടിച്ചതായാണ് പരാതി ഉയർന്നത്.

സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറി വി ജോയിയാണ് ഈ പരാതി അന്വേഷിക്കുന്നത്. വിഷ്‌ണുവിന്‍റെ പേരിലുള്ള രക്തസാക്ഷി ഫണ്ട് രവീന്ദ്രൻ നായരുടെ അക്കൗണ്ടിലൂടെ ആയിരുന്നു സിപിഎം സമാഹരിച്ചിരുന്നത്. ഇത്തരത്തിൽ 11 ലക്ഷം രൂപയാണ് വിഷ്‌ണുവിന്‍റെ കുടുംബത്തിന് നൽകിയത്. ബാക്കി തുക നിയമ സഹായ ഫണ്ട് എന്ന പേരിലാണ് സൂക്ഷിച്ചത്.

ഇങ്ങനെ സൂക്ഷിച്ചിരുന്ന ഫണ്ടിൽ നിന്നാണ് രവീന്ദ്രൻ നായർ സ്വന്തം അക്കൗണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ വക മാറ്റിയത്. നേരത്തെയും തിരുവനന്തപുരം സിപിഎമ്മിൽ ഫണ്ട് തട്ടിപ്പും സംബന്ധിച്ച് ആരോപണങ്ങളും നടപടികളും ഉണ്ടായിട്ടുണ്ട്. പതിവായി ഇത്തരത്തിൽ പരാതി ഉയരുന്നത് സംസ്ഥാന നേതൃത്വം ഗൗരവത്തോടെയാണ് പരിശോധിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.