തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. 87 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് 84 പൈസയും വര്‍ധിപ്പിച്ചു.
തിരുവനന്തപുരത്ത് ഇന്നത്തെ (25.03.2022) പെട്രോൾ വില 108.98 രൂപയാണ്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 106 രൂപ 95 പൈസയും ഡീസലിന് 94 രൂപ എട്ട് പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 107 രൂപ 11 പൈസയും ഡീസലിന് 94 രൂപ 27 പൈസയുമാണ്.
പാർലമെന്‍റ് സമ്മേളനം നടക്കുന്നതിനിടെ ഇത് മൂന്നാം ദിവസമാണ് ഇന്ധനവില വീണ്ടും വർധിപ്പിക്കുന്നത്. ബുധനാഴ്‌ച പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ചൊവ്വ, ബുധൻ ദിവസങ്ങളിലായി പെട്രോളിന് 1.74 രൂപയും ഡീസലിന് 1.69 രൂപയും കൂടി.
നാല് ദിവസത്തിനിടെ ഇന്നലെ മാത്രമാണ് ഇന്ധനവില മാറ്റമില്ലാതെ തുടർന്നത്. തുടർച്ചയായി ഇന്ധനവില വർധിപ്പിക്കുന്ന സാഹചര്യത്തിൽ പാർലമെന്‍റില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍രെ തീരുമാനം.
ALSO READ:കോഴിക്കോട് അഭ്യാസപ്രകടനം: അപകടകരമായി വാഹനമോടിച്ച വിദ്യാര്‍ഥികൾക്കെതിരെ കേസെടുത്തു