തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 27 പൈസയും ഡീസലിന് 25 പൈസയുമാണ് വർധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 98.10 രൂപയായി. പ്രീമിയം പെട്രോളിൻ്റെ വില 56 പൈസ വർധിച്ച് 102.22 ആയി.
also read:തൊഴിലുറപ്പാക്കാൻ പദ്ധതി; നൂറുദിന കര്‍മ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ഡീസലിന് 25 പൈസ വർധിച്ചു. 93.48 ആണ് ഇന്നത്തെ ഡീസൽ വില. 39 ദിവസത്തിനിടെ ഇരുപത്തിനാലാമത്തെ തവണയാണ് ഇന്ധനവില വർധിക്കുന്നത്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നു തുടങ്ങിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല.