തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 25 പൈസയാണ് കൂടിയത്. പ്രീമിയം പെട്രോളിൻ്റെ വില 101.66 ഉം സാധാരണ പെട്രോളിൻ്റെ വില 97.54 ഉം ആയി വർധിച്ചു.
ALSO READ:അനുപ് ചന്ദ്ര പാണ്ഡെയെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു
ഡീസൽ വില 26 പൈസ കൂടി. തിരുവനന്തപുരത്ത് ഡീസലിന് 92.89 ആയി. ഒരു മാസത്തിനിടയിൽ മുപ്പത്തിയൊന്നാം തവണയാണ് രാജ്യത്ത് ഇന്ധനവില കൂടുന്നത്. തുടർച്ചയായി ഉയരുന്ന ഇന്ധനവില വർധനവിനെതിരെ ജൂൺ 11 ന് രാജ്യത്തുടനീളം പെട്രോൾ പമ്പുകൾക്ക് മുന്നിൽ കോൺഗ്രസ് രാജ്യവ്യാപകമായി പ്രതീകാത്മക പ്രതിഷേധം നടത്തും
കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷമാണ് മാറ്റമില്ലാതെ തുടർന്ന ഇന്ധനവില രാജ്യത്ത് വീണ്ടും ഉയർന്നത്. തെരഞ്ഞെടുപ്പ് കാലയളവില്‍ ഇന്ധനവില കൂട്ടുന്നത് പൊതുമേഖല എണ്ണക്കമ്പനികള്‍ താത്കാലികമായി നിര്‍ത്തിവച്ചിരുന്നു.