ETV Bharat / state

സീറ്റ് ചർച്ചകളുമായി മുന്നണികൾ: സീറ്റില്ലാതെ മന്ത്രിമാർ, പുതുമുഖങ്ങൾക്കായി മുറവിളി - LDF Ministers without seats

സിപിഎമ്മില്‍ രണ്ട് തവണ മത്സരിച്ചവർക്ക് സീറ്റ് നല്‍കില്ല. പക്ഷേ ജയസാധ്യത കണക്കിലെടുത്ത് ചില സീറ്റുകളില്‍ വിട്ടുവീഴ്ചയാകാമെന്നാണ് സിപിഎം തീരുമാനം. അതേസമയം കോൺഗ്രസില്‍ സീറ്റ് ചർച്ചകൾക്കിടെ കലാപം. തിരുവല്ല, ചടയമംഗലം സീറ്റുകളില്‍ തർക്കവും പ്രതിഷേധവും തുടരുകയാണ്.

election story
സീറ്റ് ചർച്ചകളുമായി മുന്നണികൾ: സീറ്റില്ലാതെ മന്ത്രിമാർ, പുതുമുഖങ്ങൾക്കായി മുറവിളി
author img

By

Published : Mar 2, 2021, 4:30 PM IST

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ രാഷ്ട്രീയ പാർട്ടികളും മുന്നണികളും സ്ഥാനാർഥി ചർച്ചകളിലേക്ക് കടന്നു. ഇടതുമുന്നണിയില്‍ സിപിഐ, ജനാധിപത്യ കേരള കോൺഗ്രസ്, എൻസിപി, ജനതാദൾ എന്നിവരുമായി സിപിഎം ചർച്ച തുടങ്ങി. സീറ്റ് വിഭജനത്തില്‍ വീട്ടുവീഴ്ച വേണമെന്ന നിലപാടിലാണ് സിപിഎം. പുതുതായി എല്‍ഡിഎഫിലേക്ക് എത്തിയ കേരള കോൺഗ്രസ്, എല്‍ജെഡി (ലോക്‌താന്ത്രിക് ജനതാദൾ) എന്നിവർക്ക് സീറ്റ് കണ്ടെത്തുക എന്നതാണ് എല്‍ഡിഎഫിന് തലവേദന സൃഷ്ടിക്കുന്നത്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കേരള കോൺഗ്രസിനും കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ മണ്ഡലങ്ങളില്‍ എല്‍ജെഡിക്കും എല്‍ഡിഎഫ് സീറ്റ് നല്‍കേണ്ടതായി വരും.

ഘടകകക്ഷികളില്‍ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ (കോൺഗ്രസ് എസ്, കണ്ണൂർ), എകെ ശശീന്ദ്രൻ ( എൻസിപി, എലത്തൂർ) എന്നിവർ മത്സരിക്കാൻ സന്നദ്ധരാണ്. സിപിഐയില്‍ മന്ത്രിമാരായ വിഎസ് സുനില്‍കുമാർ (തൃശൂർ), പി തിലോത്തമൻ (ചേർത്തല), കെ രാജു (പുനലൂർ) എന്നിവർക്ക് ഇത്തവണ മത്സരിക്കാൻ അവസരമുണ്ടാകില്ല. തുടർച്ചായായി രണ്ട് തവണ മത്സരിച്ച് ജയിച്ചവർ മത്സരിക്കേണ്ടെന്ന പാർട്ടി തീരുമാനത്തെ തുടർന്നാണ് പുതുമുഖങ്ങൾ വരുന്നത്. സിപിഎമ്മിലും അത്തരമൊരു തീരുമാനമുണ്ടെങ്കിലും ജയ സാധ്യത കണക്കിലെടുത്ത് പ്രമുഖർക്ക് വീണ്ടും അവസരം നല്‍കാനാണ് സിപിഎം തീരുമാനം.

ആലപ്പുഴയില്‍ തോമസ് ഐസക്, അമ്പലപ്പുഴയില്‍ ജി സുധാകരൻ തുടങ്ങിയ മന്ത്രിമാർ ഇത്തവണയും സിപിഎമ്മിന് വേണ്ടി ജനവിധി തേടുമെന്നാണ് സൂചന. അതേസമയം, ഇത്തവണ മത്സരിക്കാനില്ലെന്ന് മന്ത്രി ഇപി ജയരാജൻ വ്യക്തമാക്കിയിട്ടുണ്ട്. ഉടുമ്പൻചോലയില്‍ മന്ത്രി എംഎം മണി, പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണൻ എന്നിവരെ മത്സര രംഗത്തേക്ക് ജില്ലാ ഘടകങ്ങൾ നിർദ്ദേശിച്ചപ്പോൾ കുണ്ടറയില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് വീണ്ടും അവസരം നല്‍കുന്ന കാര്യത്തില്‍ സിപിഎമ്മില്‍ അഭിപ്രായ സമന്വയമായില്ല. കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കുന്നംകുളത്ത് എസി മൊയ്‌തീൻ എന്നിവർ വീണ്ടും ജനവിധി തേടുമെന്നുറപ്പാണ്. പക്ഷേ കൂത്തുപറമ്പ് മണ്ഡലം ഘടകകക്ഷിയായ എല്‍ജെഡിക്ക് നല്‍കേണ്ടി വന്നാല്‍ മന്ത്രി കെകെ ശൈലജയ്ക്ക് വേണ്ടി സിപിഎം മറ്റൊരു സുരക്ഷിത മണ്ഡലം തേടേണ്ടി വരും. പേരാവൂർ മണ്ഡലം കോൺഗ്രസില്‍ നിന്ന് പിടിച്ചെടുക്കാൻ ശൈലജയെ അവിടെ മത്സരിപ്പിക്കണമെന്ന് പാർട്ടിയില്‍ ആവശ്യം ഉയർന്നിട്ടുണ്ട്. ഇപി ജയരാജൻ മത്സരിക്കുന്നില്ലെങ്കില്‍ മട്ടന്നൂരില്‍ ശൈലജയെ മത്സരിപ്പിക്കാനാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന് താല്‍പര്യം. തുടർച്ചയായി നാല് തവണ മത്സരിച്ച് ജയിച്ച മന്ത്രി എകെ ബാലനും സിപിഎം ഇക്കുറി സീറ്റ് നല്‍കില്ല.

കളത്തിലിറങ്ങാൻ താരങ്ങൾ

കഴിഞ്ഞ തവണ കൊല്ലം മണ്ഡലം പിടിക്കാൻ സിപിഎം രംഗത്തിറക്കിയ നടൻ എം മുകേഷ് നേടിയ വിജയം ഇത്തവണയും ആവർത്തിക്കുമെന്നാണ് സിപിഎം കരുതുന്നത്. മുകേഷ് ഇത്തവണയും കൊല്ലത്ത് മത്സരിക്കും. അതേ പാത പിന്തുടർന്ന് കോഴിക്കോട് നോർത്ത് മണ്ഡലത്തില്‍ സംവിധായകൻ രഞ്ജിത്തിനെ മത്സരിപ്പിക്കാനും സിപിഎം ആലോചിക്കുന്നു. താരങ്ങളെ കളത്തിലിറക്കി വോട്ട് ഉറപ്പിക്കാൻ യുഡിഎഫും ബിജെപിയും ശ്രമം തുടരുന്നതിനിടെയാണ് സംവിധായകൻ രഞ്ജിത്തിനെ മത്സര രംഗത്തിറക്കാൻ സിപിഎം ശ്രമം തുടങ്ങിയത്. മത്സരരംഗത്തുണ്ടാകുമോ എന്ന ചോദ്യത്തിന് എല്ലാം പാർട്ടി പറയുമെന്നാണ് രഞ്ജിത്ത് മറുപടി പറഞ്ഞത്. അതേസമയം, ബാലുശേരി മണ്ഡലത്തില്‍ മത്സരിക്കുമെന്ന സൂചനകൾക്കിടെ ഒരാൾക്കെങ്കിലും എതിർപ്പുണ്ടെങ്കില്‍ മത്സരിക്കില്ലെന്ന് നടൻ ധർമജൻ ബോൾഗാട്ടി വ്യക്തമാക്കി. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാൻ സന്നദ്ധനായ ധർമജൻ ബാലുശേരിയിലെത്തി പ്രമുഖരുമായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. സിനിമാ തിരക്കുകൾക്കിടയിലും നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയെ എങ്ങനെയും നിയമസഭയിലേക്ക് മത്സരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലാണ് സുരേഷ് ഗോപിയെ പരിഗണിക്കുന്നത്. അടുത്തിടെ ബിജെപിയില്‍ ചേർന്ന സിനിമ സീരിയല്‍ നടൻ വിവേക് ഗോപന്‍റെ പേരും ഈ മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നുണ്ട്. അതേസമയം, മെട്രോമാൻ ഇ ശ്രീധരനെ തൃപ്പൂണിത്തുറ മണ്ഡലത്തിലേക്കാണ് ബിജെപി പരിഗണിക്കുന്നത്. എന്നാല്‍ പാലക്കാട് ജില്ലയിലെ ഏതെങ്കിലും മണ്ഡലം വേണമെന്ന് ശ്രീധരൻ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ മുഖങ്ങൾക്കായി മുറവിളി

കേരളം അധികാരം തിരിച്ചു പിടിക്കുക എന്നതാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. നിലവിലെ എംഎല്‍എമാർ മത്സരിക്കുമെന്ന് പറയുന്ന കോൺഗ്രസ്, തിരിച്ചു പിടിക്കേണ്ട മണ്ഡലങ്ങളില്‍ പുതുമുഖങ്ങൾക്കും വനിതകൾക്കും അവസരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ മത്സരിക്കാനില്ലെന്ന് മുൻ കെപിസിസി അധ്യക്ഷൻ വിഎം സുധീരനും മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പിജെ കുര്യനും കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നിലവിലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കാനില്ലെന്ന നിലപാടിലാണ്.

സീറ്റ് വിഭജന ചർച്ചകൾ തുടരുന്നതിനിടെ കോൺഗ്രസും മുസ്ലീംലീഗും സീറ്റുകൾ വെച്ചുമാറാൻ തീരുമാനിച്ചതില്‍ കോൺഗ്രസില്‍ പ്രതിഷേധം ശക്തമാണ്. ചടയമംഗലം, പുനലൂർ മണ്ഡലങ്ങളിലാണ് തർക്കം നിലനില്‍ക്കുന്നത്. പാലക്കാട് മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ ഷാഫി പറമ്പിലിന് എതിരെയും കോൺഗ്രസില്‍ കലാപക്കൊടി ഉയർന്നിട്ടുണ്ട്. മുൻ ഡിസിസി പ്രസിഡന്‍റും എംഎല്‍എയുമായിരുന്ന എവി ഗോപിനാഥ്, ഷാഫി പറമ്പിലിന് എതിരെ മത്സരിക്കുമെങ്കില്‍ പിന്തുണയ്ക്കാനാണ് സിപിഎം തീരുമാനം. കോന്നി മണ്ഡലത്തില്‍ കോൺഗ്രസ് സ്ഥാനാർഥിയായി പരിഗണിക്കുന്ന റോബിൻ പീറ്റർക്ക് എതിരെയും പാർട്ടിക്കുള്ളില്‍ പ്രതിഷേധമുണ്ട്.

വയനാട്ടിലെ തോട്ടം മേഖലയില്‍ നിർണായക സ്വാധീനമുള്ള ഐഎൻടിയുസി നേതാവും ഡിസിസി സെക്രട്ടറിയുമായ പികെ അനില്‍കുമാർ കോൺഗ്രസ് നേതൃത്വത്തിന്‍റെ അവഗണനയില്‍ പ്രതിഷേധിച്ച് പാർട്ടി വിട്ടു. അതോടൊപ്പം വയനാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവായ കെകെ വിശ്വനാഥനും പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് വയനാട്ടിലെ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.