തിരുവനന്തപുരം: ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വെള്ളിയാഴ്‌ച കൂടുതല്‍ ഇളവുകള്‍. അവശ്യ വസ്‌തുക്കൾ വില്‍ക്കുന്ന കടകൾ തുറക്കുന്നതിന് പുറമേ കൂടുതല്‍ ഇളവുകളാണ് വെള്ളിയാഴ്‌ച അനുവദിച്ചിരിക്കുന്നത്.
സ്‌റ്റേഷനറി, ആഭരണങ്ങള്‍, തുണി, കണ്ണടകള്‍, ശ്രവണ സഹായി, പുസ്‌തകങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ക്കും അറ്റകുറ്റപണി നടത്തുന്ന സ്ഥാപനങ്ങള്‍ക്കും രാവിലെ ഏഴു മുതല്‍ വൈകിട്ട് വരെ തുറന്ന് പ്രവര്‍ത്തിക്കാം.
വാഹന ഷോറൂമുകള്‍ രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്‌ക്ക് രണ്ടു മണി വരെ മെയിന്‍റനന്‍സ് ജോലികള്‍ക്കായി തുറക്കാം. വില്‍പ്പനയോ അറ്റകുറ്റ പണിയോ പാടില്ല. നിർമാണ മേഖലയിലെ സൈറ്റ് എന്‍ജിനീയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും തിരിച്ചറിയല്‍ രേഖ കാണിച്ച് യാത്ര ചെയ്യാം.
ബാങ്കുകള്‍ക്കും വെള്ളിയാഴ്‌ച പ്രവര്‍ത്തനാനുമതിയുണ്ട്. എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ ദിവസങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവശ്യ സാധാനങ്ങള്‍ നില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം. ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ടെങ്കിലും ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.
Also Read:വിഴിഞ്ഞം തുറമുഖത്തെ അശാസ്ത്രീയ നിർമാണം; പഠന റിപ്പോർട്ട് പരിശോധിക്കുമെന്ന് അഹമ്മദ് ദേവർ കോവിൽ