ETV Bharat / state

നഴ്‌സിങ് വിദ്യാർഥികള്‍ക്കായി ഫാ.ജോര്‍ജ്ജ് പുത്തൂരാന്‍റെ സ്കൈ ഡൈവിങ് - ഫാ.ജോര്‍ജ്ജ് പുത്തൂരാന്‍

കേരളത്തിലെ 100 നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കായി 40 ലക്ഷം രൂപയാണ് ഫാ.ജോര്‍ജ്ജ് പുത്തൂരും സംഘവും സ്കൈ ഡൈവിങിലൂടെ സ്വരൂപിച്ചത്

ഫാ.ജോര്‍ജ്ജ് പുത്തൂരാന്‍റെ ആകാശചാട്ടം വീണ്ടും
author img

By

Published : Oct 17, 2019, 11:41 AM IST

കേംബ്രിഡ്ജ് ചാച്ചനെന്ന ഓമന പേരിലറിയപ്പെടുന്ന ഫാ.ജോര്‍ജ്ജ് പുത്തൂര്‍ വീണ്ടും സ്കൈ ഡൈവിങ് നടത്തി. കഴിഞ്ഞ തവണ കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയാണ് സ്കൈ ഡൈവിങ് നടത്തിയതെങ്കില്‍ ഇത്തവണത്തേത് നഴ്‌സിങ് വിദ്യാര്‍ഥികളുടെ പഠനത്തിന് വേണ്ടിയായിരുന്നു.

യു.കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി ചാരിറ്റബിള്‍ സൊസൈറ്റിക്ക് വേണ്ടിയാണ് ഫാ.ജോര്‍ജ്ജ് പുത്തൂരാന്‍ ഉള്‍പ്പെടെ 37 പേര്‍ സ്കൈ ഡൈവിങില്‍ പങ്കെടുത്തത്. 1500 അടി ഉയരത്തില്‍ നിന്നായിരുന്നു സ്കൈ ഡൈവിങ്. അംഗപരിമിതനായ ഫാ.ജോര്‍ജ്ജ് പുത്തൂര്‍ കഠിന പരിശീലനങ്ങള്‍ക്കൊടുവിലാണ് ചെറുവിമാനത്തില്‍ നിന്ന് സഹായിയുമൊത്ത് ചാടിയത്.

കേരളത്തിലെ 100 നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കായി 40 ലക്ഷം രൂപയാണ് ഫാ.ജോര്‍ജ്ജ് പുത്തൂരും സംഘവും സ്വരൂപിച്ചത്. കഴിഞ്ഞമാസം 28നാണ് സ്കൈ ഡ്രൈവിങ് നിശ്ചയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം മാറ്റി വെക്കുകയായിരുന്നു. ഫാ.ജോര്‍ജ്ജ് പുത്തൂരിനൊപ്പം മലയാളിയും കലാകാരനുമായ കലാഭവന്‍ ദിലീപ്, നഴ്‌സ് രജ്‌ഞു കോശി, വിദ്യാര്‍ത്ഥി ജോയല്‍ മനോജ് തുടങ്ങിയവരും പങ്കെടുത്തു.

രണ്ട് വര്‍ഷം മുമ്പ് കാന്‍സര്‍ രോഗികള്‍ക്കായി ഫാ.ജോര്‍ജ്ജ് പുത്തൂരും സംഘവും സ്കൈ ഡൈവിങ് നടത്തിയിരുന്നു. ഇടുക്കി കട്ടപ്പന സ്വദേശിയായ ഫാ.ജോര്‍ജ്ജ് നെയ്യാറ്റിന്‍കര രൂപതയിലെ പനക്കോട് ദേവാലയത്തില്‍ ഏറെനാള്‍ സേവനം അനുഷ്‌ടിച്ചിട്ടുണ്ട്.

Intro:ഫാ.ജോര്‍ജ്ജ് പുത്തൂരാന്‍റെ ആകാശചാട്ടം വീണ്ടും; ഇത്തവണ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി

കേംബ്രി്ജ്: ചാച്ചനെന്ന ഓമന പേരിലറിയപ്പെടുന്ന ഫാ.ജോര്‍ജ്ജ് പുത്തൂര്‍ വീണ്ടും ആകാശ ചാട്ടം നടത്തി. കഴിഞ്ഞ തവണ കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയാണ് ആകാശ ചാട്ടമെങ്കില്‍ ഇപ്പോള്‍ നഴ്സിംഗ് വിദ്യാര്‍ഥികളുടെ പഠനത്തിന് വേണ്ടിയായിരുന്നു ചാട്ടം. 1500 അടി ഉയരത്തില്‍ നിന്ന് യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി ചാരിറ്റബിള്‍ സൊസൈറ്റിക്ക് വേണ്ടിയാണ് ഫാ.ജോര്‍ജ്ജ് പുത്തൂരാന്‍ ഉള്‍പ്പെടെ 37 പേര്‍ ആകാശ ചാട്ടത്തില്‍ പങ്കെടുത്തത്.

അംഗപരിമിതനായ ഫാ.ജോര്‍ജ്ജ് പുത്തൂര്‍ കഠിനമായ പരിശീലനങ്ങള്‍ക്കൊടുവിലാണ് ചെറുവിമാനത്തില്‍ നിന്ന് സഹായിയുമൊത്ത് ചാടിയത്. കേരളത്തിലെ 100 നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി 40 ലക്ഷം രൂപയാണ് ചാച്ചനും സംഘവും സ്വരൂപിച്ചത്.

ആകാശചാട്ടം കഴിഞ്ഞ മാസം 28-നാണ് നിശ്ചയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം മാറ്റി വച്ചിരുന്നു. ഫാ.ജോര്‍ജ്ജ് പുത്തൂരിനൊപ്പം മലയാളിയും കലാകാരനുമായ കലാഭവന്‍ ദിലീപ്,നഴ്സ് രജ്ഞുകോശി, വിദ്യാര്‍ത്ഥി ജോയല്‍ മനോജ് തുടങ്ങിയവരും പടുത്തു.
രണ്ട് വര്‍ഷം മുമ്പ് കാന്‍സര്‍ രോഗികള്‍ക്കായി ഫാ.ജോര്‍ജ്ജ് പുത്തൂരും സംഘവും ആകാശചാട്ടം നടത്തിയിരുന്നു.

ഇടുക്കി കട്ടപ്പന സ്വദേശിയായ ഫാ.ജോര്‍ജ്ജ് നെയ്യാറ്റിന്‍കര രൂപതയിലെ പനക്കോട് ദേവാലയത്തില്‍ ഏറെനാള്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Body:hConclusion:H
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.