ETV Bharat / state

നാല് പേർക്ക് പിൻവാതിൽ നിയമനം വാങ്ങി നൽകി; സരിത എസ് നായരുടെ ശബ്ദരേഖ പുറത്ത് - കേരളം വാർത്ത

കെടിഡിസി, ബെവ്കോ എന്നിവിടങ്ങളിൽ തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പരാതിക്കാരനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ വെളിപ്പെടുത്തൽ

Four people were given backdoor appointments  Saritha S Nair's audio recording released  നാല് പേർക്ക് പിൻവാതിൽ നിയമനം വാങ്ങി നൽകി  സരിത എസ് നായരുടെ ശബ്ദരേഖ പുറത്ത്  തിരുവനന്തപുരം വാർത്ത  thiruvanthapuram news  കേരളം വാർത്ത  kerala news
നാല് പേർക്ക് പിൻവാതിൽ നിയമനം വാങ്ങി നൽകി;സരിത എസ് നായരുടെ ശബ്ദരേഖ പുറത്ത്
author img

By

Published : Feb 8, 2021, 10:19 AM IST

Updated : Feb 8, 2021, 10:41 AM IST

തിരുവനന്തപുരം: ആരോഗ്യ കേരളം പദ്ധതിയിൽ നാല് പേർക്ക് പിൻവാതിൽ നിയമനം വാങ്ങി നൽകിയെന്ന വെളിപ്പെടുത്തലുമായി സരിത എസ് നായരുടെ ശബ്ദരേഖ പുറത്ത്. കെടിഡിസി ബെവ്കോ എന്നിവിടങ്ങളിൽ തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പരാതിക്കാരനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് വെളിപ്പെടുത്തൽ. മൂന്ന് മാസത്തെ പരിശ്രമത്തിനൊടുവിൽ നാല് പേർക്ക് പിൻവാതില്‍ നിയമനം വാങ്ങി നൽകിയെന്ന് ശബ്ദരേഖയിൽ പറയുന്നു.

നാല് പേർക്ക് പിൻവാതിൽ നിയമനം വാങ്ങി നൽകി; സരിത എസ് നായരുടെ ശബ്ദരേഖ പുറത്ത്

രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് നിയമനത്തിന് സഹായിക്കുന്നതെന്നും സരിത ശബ്ദ രേഖയിൽ പറയുന്നു. തൊഴിൽ തട്ടിപ്പിൽ സരിത എസ് നായർക്കെതിരെയുള്ള പൊലീസ് നടപടി വൈകുന്നതിനിടെയാണ് തട്ടിപ്പിൽ സരിതയുടെ പങ്ക് തെളിയിക്കുന്ന ശബ്ദ രേഖ പുറത്തുവന്നത്. ബെവ്കോയിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്ത് നെയ്യാറ്റിൻകര സ്വദേശികളിൽ നിന്ന് 21 ലക്ഷം രൂപയോളം തട്ടിയെന്നാണ് കേസ്.

Last Updated : Feb 8, 2021, 10:41 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.