തിരുവനന്തപുരം: ചിറയിൻകീഴിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിഴുവിലം മുടപുരം വട്ടവിളയിൽ സുബി (48), ഭാര്യ ദീപ (42), മക്കളായ അഖിൽ (16), ഹരിപ്രിയ (14) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ആത്മഹത്യാക്കുറിപ്പിൽ കടബാധ്യത സംബന്ധിച്ച് സൂചനയുള്ളതായും പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.