ETV Bharat / state

മാനന്തവാടിയില്‍ അഗ്‌നിക്കിരയായ കാറിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം; ആളെ തിരിച്ചറിയാനായില്ല

മാനന്തവാടി കണിയാരം ഫാദർ ജികെഎംഎച്ച്‌എസിന് സമീപമാണ് അഗ്‌നിക്കിരയായ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്

മാനന്തവാടി  kaniyaram Mananthavady  found Burnt car with charred dead body  Burnt car with charred dead body kaniyaram  അഗ്‌നിക്കിരയായ കാറിനുള്ളിൽ മൃതദേഹം മാനന്തവാടി  കാറിനുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണിയാരം  charred dead body in car kaniyaram Mananthavady  കണിയാരം
കാറിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം
author img

By

Published : Dec 5, 2022, 3:39 PM IST

വയനാട്: മാനന്തവാടിയില്‍ അഗ്‌നിക്കിരയായ കാറിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കണിയാരം ഫാദർ ജികെഎംഎച്ച്‌എസിന് സമീപം റബ്ബർ തോട്ടത്തിന്‍റെ പരിസരത്താണ് കത്തിനശിച്ച കാര്‍ ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. ഡ്രൈവിങ് സീറ്റിലായിരുന്ന മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ സാഹചര്യത്തില്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല.

മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍

കെഎൽ 58 എം 9451 നമ്പർ വാഹനമാണ് അഗ്‌നിക്കിരയായത്. കണ്ണൂർ കേളകം സ്വദേശിയുടെ പേരിലുള്ളതാണ് വാഹനമെന്ന് തിരിച്ചറിഞ്ഞു. ജില്ല കലോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനത്തിന് എത്തിയ തൊഴിലാളികളാണ് വാഹനം കത്തുന്നത് ആദ്യം കണ്ടത്. തീ ആളി പടരുന്നതിനാൽ ഇവർക്ക് അണയ്‌ക്കാന്‍ കഴിയാതെ വന്നു. ഇതേ തുടര്‍ന്ന് മാനന്തവാടിയിൽ നിന്നും ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തീയണയ്‌ക്കുകയായിരുന്നു.

തീയണച്ചതിന് ശേഷമാണ് കാറിനുള്ളിൽ ആളുണ്ടായിരുന്നുവെന്ന വിവരം പുറത്തറിയുന്നത്. മാനന്തവാടി ഡിവൈഎസ്‌പി എപി ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.