ETV Bharat / state

പി.ടി ഉമ്മര്‍ കോയ അന്തരിച്ചു - ലോക ചെസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്‍റ്

ഇന്ത്യയില്‍ നടന്ന രാജ്യാന്തര ചെസ് മത്സരങ്ങള്‍ക്കും പരിശീലന ക്യാമ്പുകള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. ഇന്ത്യന്‍ ചെസ് ഫെഡറേഷന്‍ , കോമണ്‍വെല്‍ത്ത് ചെസ് അസോസിയേഷന്‍ , ഫിഡെ യൂത്ത് കമ്മറ്റി എന്നിവയുടെ നേതൃത്വം വഹിച്ചു.

Death, chess, World, chess  പി.ടി ഉമ്മര്‍ കോയ അന്തരിച്ചു  ലോക ചെസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്‍റ്  പന്നിയങ്കര സ്വദേശി പി.ടി ഉമ്മര്‍ കോയ
പി.ടി ഉമ്മര്‍ കോയ അന്തരിച്ചു
author img

By

Published : Jan 14, 2020, 1:47 PM IST

കോഴിക്കോട്: ലോക ചെസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്‍റായിരുന്ന പന്നിയങ്കര സ്വദേശി പി.ടി ഉമ്മര്‍ കോയ (69) അന്തരിച്ചു. പന്നിയങ്കര വി.കെ. കൃഷ്ണ മേനോന്‍ റോഡിലെ "നജു റിവേജ്' വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏറെകാലമായി ചികിത്സയിലായിരുന്നു. ഇന്ത്യയില്‍ നടന്ന രാജ്യാന്തര ചെസ് മത്സരങ്ങള്‍ക്കും പരിശീലന ക്യാമ്പുകള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. ഇന്ത്യന്‍ ചെസ് ഫെഡറേഷന്‍ , കോമണ്‍വെല്‍ത്ത് ചെസ് അസോസിയേഷന്‍ , ഫിഡെ യൂത്ത് കമ്മറ്റി എന്നിവയുടെ നേതൃത്വം വഹിച്ചു. ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങളും കോഴിക്കോട് സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം വലിയ വഹിച്ചിട്ടുണ്ട്. 1989, 1991, 1993, 1997 വര്‍ഷങ്ങളില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പുകളും രണ്ട് തവണ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പുകളും നടത്തുന്നതില്‍ നേതൃത്വം നല്‍കി.

നജ്മകോയയാണ് ഭാര്യ. നസിയ നോന, നാദിയ നോന, നൈജല്‍ റഹ്മാന്‍ (ഷാര്‍ജ) എന്നിവർ മക്കളും മിഷാല്‍ റസാഖ്, ജസീം (ഷാര്‍ജ), ഫാബിദ എന്നിവർ മരുമക്കളുമാണ്. ഖബറടക്കം കണ്ണംപറമ്പില്‍ നടക്കും

Intro:ലോക ചെസ് ഫെഡറേഷന്‍ വൈസ്
പ്രസിഡന്‍റായിരുന്ന
പി.ടി. ഉമ്മര്‍ കോയ അന്തരിച്ചുBody:ലോക ചെസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റായിരുന്ന പന്നിയങ്കര സ്വദേശി പി.ടി. ഉമ്മര്‍ കോയ (69) അന്തരിച്ചു. പന്നിയങ്ങര വി.കെ. കൃഷ്ണ മേനോന്‍ റോഡിലെ "നജു റിവേജ്' വസതിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. ഏറെകാലമായി ചികിത്സയിലായിരുന്നു. മയ്യത്ത് നമസ്‌ക്കാരം ഇന്ന് രാത്രി ഒന്‍പതിന് പന്നിയങ്ങര ജൂമ മസ്ജിദില്‍ നടക്കും. കബറടക്കം കണ്ണംപറമ്പില്‍. ഇന്ത്യയില്‍ നടന്ന രാജ്യാന്തര ചെസ് മത്സരങ്ങള്‍ക്കും പരിശീലന ക്യാമ്പുകള്‍ക്കും നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ചെസ് ഫെഡറേഷന്‍ , കോമണ്‍വെല്‍ത്ത് ചെസ് അസോസിയേഷന്‍ , ഫിഡെ യൂത്ത് കമ്മറ്റി എന്നിവയുടെ നേതൃത്വം വഹിച്ചിരുന്നു. ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള പല മത്സരങ്ങളും കോഴിക്കോട് സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വലുതായിരുന്നു. 1989,1991,1993,1997 വര്‍ഷങ്ങളില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പുകളും രണ്ട് തവണ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പുകളും നടത്തുന്നതില്‍ അദ്ദേഹമായിരുന്നു നേതൃത്വം നല്‍കിയത്. രണ്ടു വര്‍ഷം മുമ്പ് നടക്കാവ് ഈസ്റ്റ് അവന്യൂവില്‍ സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. നജ്മകോയയാണ് ഭാര്യ. മക്കള്‍: നസിയ നോന, നാദിയ നോന, നൈജല്‍ റഹ്മാന്‍ (ഷാര്‍ജ). മരുമക്കള്‍: മിഷാല്‍ റസാഖ്, ജസീം (ഷാര്‍ജ), ഫാബിദ.
Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.