ETV Bharat / state

Oommen chandy | മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു - former chief minister oommen chandy passed away

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25നായിരുന്നു അന്ത്യം

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു  Oommen chandy passed away  Oommen chandy  ഉമ്മൻ ചാണ്ടി  former chief minister oommen chandy passed away  ചിന്മയ മിഷൻ ആശുപത്രി
ഉമ്മൻ ചാണ്ടി അന്തരിച്ചു
author img

By

Published : Jul 18, 2023, 6:20 AM IST

Updated : Jul 18, 2023, 8:56 AM IST

തിരുവനന്തപുരം/ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25നായിരുന്നു അന്ത്യം. 79 വയസായിരുന്നു. ക്യാൻസർ ബാധിതനായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബെംഗളൂരുവിൽ ചികിത്സയിലായിരുന്നു.

വിദഗ്‌ധ ചികിത്സകൾക്കായി ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉമ്മൻ ചാണ്ടിയെ, ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ നിന്നും മാറ്റിയിരുന്നു. തുടര്‍ന്ന്, ഒരു കോൺഗ്രസ് നേതാവിന്‍റെ വീട്ടിലായിരുന്നു അദ്ദേഹം. എന്നാൽ ഇന്നലെ അർധരാത്രിയോടെ ആരോഗ്യ നില വഷളായതിനെ തുടർന്ന് സമീപത്ത് തന്നെയുള്ള ചിന്മയ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രക്തസമ്മർദം വളരെ താഴുകയും അസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്‌തതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം സ്ഥിരീകരിച്ചത്.

ജനങ്ങൾക്കിടയിൽ നിറഞ്ഞുനിന്ന കോൺഗ്രസ് നേതാവിനെയാണ് രാഷ്ട്രീയ കേരളത്തിന് നഷ്‌ടമായിരിക്കുന്നത്. രണ്ട് തവണ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, വർഷങ്ങളായി പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം.

ജനപ്രീയൻ : ആൾക്കൂട്ടത്തെ ആത്മബലമാക്കി മാറ്റിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ജനങ്ങളിലേക്ക് അലിഞ്ഞ് ചേർന്ന ജനങ്ങളുടെ സ്വന്തം നേതാവ്. ഇത് തന്നെയായിരുന്നു ഉമ്മൻ ചാണ്ടിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തനാക്കിയതും. തുടർച്ചയായി 53 കൊല്ലം ഒരു മണ്ഡലത്തിൽ നിന്ന് തന്നെ വിജയിക്കുകയെന്ന അപൂവ ബഹുമതിയാണ് പുതുപ്പള്ളിക്കാർ സ്നേഹ സമ്മാനമായി തങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞിന് നൽകിയത്.

പുതുപ്പള്ളി സെന്‍റ് ജോർജ് ഹൈസ്‌കൂള്‍ പഠനത്തിനിടെയാണ് കെഎസ്‌യുവിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്‌ട്രീയ പ്രവേശനം. സ്‌കൂൾ കാലത്ത് തന്നെ കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡന്‍റായിരുന്ന അദ്ദേഹം അക്കാലത്ത് തന്നെ കെഎസ്‌യുവിലൂടെ സംഘടന പ്രവർത്തനവും ആരംഭിച്ചു.

കോട്ടയം സിഎംഎസ് കോളജ്, ചങ്ങനാശേരി എസ്‌ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടുങ്ങളിലായിരുന്നു തുടർ വിദ്യാഭ്യാസം. 1962 ൽ കെഎസ്‌യു കോട്ടയം ജില്ല സെക്രട്ടറിയും 67ൽ സംസ്ഥാന പ്രസിഡന്‍റുമായി. 1969ൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെട്ടു.

1970 ൽ തന്‍റെ 27-ാം വയസിലാണ് ഉമ്മൻ ചാണ്ടി നിയമസഭയിലേക്കെത്തുന്നത്. പിന്നീടങ്ങോട്ട് തോൽവിയറിയാത്ത കാലമായിരുന്നു. 1977-1978 കാലഘട്ടത്തിൽ തൊഴിൽ വകുപ്പ് മന്ത്രിയായി മന്ത്രി സഭയിലേക്ക്. പിന്നീട് ആഭ്യന്തര വകുപ്പ് മന്ത്രി (1982), ധനകാര്യ വകുപ്പ് മന്ത്രി (1991-1994), പ്രതിപക്ഷ നേതാവ് (2006-2011) എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് : 2004ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ തിരിച്ചടി നേരിട്ടതോടെ എകെ ആന്‍റണി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും താഴെയിറങ്ങി. ഈ സ്ഥാനത്ത് ആന്‍റണിയുടെ പകരക്കാരനായാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്. അങ്ങനെ 2004 ഓഗസ്റ്റ് 31ന് കേരളത്തിന്‍റെ 19-മത് മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയുടെ രംഗപ്രവേശം. തുടന്ന് 2011 മുതൽ 2016 വരെയും അദ്ദേഹം മുഖ്യമന്ത്രി പദം അലങ്കരിച്ചു.

Last Updated : Jul 18, 2023, 8:56 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.